May 17, 2024

ന്യൂനപക്ഷങ്ങള്‍ ഭരണഘടനാ സ്ഥാപനങ്ങള്‍ കൂടുതല്‍ പ്രയോജനപ്പെടുത്തണം-ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍

0
കല്‍പ്പറ്റ:കേരളത്തിലെ ന്യൂനപക്ഷ സമുദായങ്ങള്‍ ന്യൂനപക്ഷ കമ്മീഷന്‍ പോലുള്ള സ്റ്റാറ്റിയൂട്ടറി സ്ഥാപനങ്ങള്‍ നീതി ലഭ്യമാക്കുന്നതിന് വേണ്ടി പ്രയോജനപ്പെടുത്തണമെന്ന്‍ ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ പി.കെ.ഹനീഫ പറഞ്ഞു.ന്യൂനപക്ഷ കമ്മീഷന്‍ കല്‍പ്പറ്റ ജില്ലാ പ്ലാനിംഗ് ഓഫീസ് കോണ്‍ഫെറന്‍സ് ഹാളില്‍ വച്ച് നടത്തിയ ജില്ലാ ഏകദിന സെമിനാറില്‍ സംസാരിക്കുകയായിരുന്നു.ന്യൂനപക്ഷ കമ്മീഷന് ധാരാളം ചുമതലകളും അധികാരങ്ങളും ഉണ്ട്.ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് ഉണ്ടാകുന്ന നീതി നിഷേധത്തിന് യാതൊരു പണച്ചെലവുമില്ലാതെ പ്രസ്തുത കമ്മീഷന്‍ മുഖാന്തിരം പരിഹാരം കണ്ടെത്താന്‍ കഴിയുന്നതാണെുന്നും ചെയര്‍മാന്‍ പറഞ്ഞു. ന്യൂനപക്ഷ ക്ഷേമപദ്ധതികള്‍ എന്ന വിഷയം കമ്മീഷന്‍ മെമ്പര്‍ അഡ്വ.ബിന്ദു.എം.തോമസ് അവതരിപ്പിച്ചു.കമ്മീഷന്‍ രജിസ്ട്രാര്‍ വി.ജി.മിനിമോള്‍,ഫിനാന്‍സ് ഓഫീസര്‍ തുഷാര ജോര്‍ജ്ജ്,സെക്ഷന്‍ ഓഫീസര്‍ എ.അഷ്‌റഫ് എന്നിവര്‍ പങ്കെടുത്തു.വയനാട് ജില്ലയിലെ മുസ്ലീം,ക്രസ്ത്യന്‍,ജൈന മത വിഭാഗങ്ങളെ പ്രതിനിധീകരിച്ച് 300-ല്‍ പരം പ്രതിനിധികള്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *