May 17, 2024

കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ സംഘടിപ്പിക്കുന്ന 2018ലെ ഗ്രാമീണ ഗവേഷക സംഗമം മെയ് 14 മുതല്‍ 16 വരെ എം.എസ്.സ്വാമിനാഥന്‍ ഗവേഷണ നിലയത്തില്‍

0
ഗ്രാമീണ മേഖലയിലെ അസംഘടിതരായ ഗവേഷകര്‍ക്കായി കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ വര്‍ഷം തോറും സംഘടിപ്പിച്ചുവരുന്ന ഗ്രാമീണ ഗവേഷക സംഗമം 2018 മെയ് 14 മുതല്‍ 16 വരെ എം.എസ്.സ്വാമിനാഥന്‍ ഗവേഷണ നിലയത്തില്‍ സംഘടിപ്പിക്കുന്നു. ഗ്രാമീണ ഗവേഷകരെയും സാങ്കേതിക വിദഗ്ദരെയും പ്രോത്സാഹിപ്പിക്കുകയും അവരുടെ കണ്ടുപിടുത്തങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമുള്ള വേദിയൊരുക്കുകയും അവര്‍ക്ക് മറ്റ് ശാസ്ത്ര സാങ്കേതിക വിദഗ്ദരുമായി ആശയ വിനിമയം നടത്താനുമുള്ള അവസരമൊരുക്കുകയാണ് ഈ പരിപാടിയുടെ പ്രധാന ലക്ഷ്യം. ഗ്രാമീണ ഗവേഷകരുടെ വാണിജ്യ പ്രാധാന്യമുള്ളതും ഗ്രാമീണ വികസനത്തിനുതകുന്നതുമായ ഉല്‍പ്പന്നങ്ങളുടെയും സാങ്കേതിക വിദ്യകളുടെയും പ്രദര്‍ശനവും മത്സരവും ഗ്രാമീണ സംഗമത്തിലുണ്ടാകും. മികച്ച ഗവേഷകര്‍ക്ക് ഇന്നവേഷന്‍ ഓഫ് ദ ഇയര്‍ അവാര്‍ഡും, റൂറല്‍ ഇന്നവേഷന്‍ അവാര്‍ഡുകളും കൂടാതെ പ്രത്യേക സമ്മാനങ്ങളും നല്‍കുന്നതായിരിക്കും. കേരളത്തിലെ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികളില്‍ ഗ്രാമീണ സാങ്കേതിക വിദ്യകളിലുള്ള അഭിരുചി വളര്‍ത്തുന്നതിനും അവരെ പ്രോത്സാഹിപ്പിക്കുന്നതിനുമായി, അവര്‍ വികസിപ്പിച്ചെടുത്ത ഉല്‍പ്പന്നങ്ങളുടെയും സാങ്കേതിക വിദ്യകളുടെയും മത്സരവും ഇതോടനുബന്ധിച്ച് നടത്തുന്നുണ്ട്. ആയതിന് പ്രത്യേക പുരസ്‌കാരവും നല്‍കുന്നുണ്ട്.
ഈ വര്‍ഷത്തെ ഗ്രാമീണ ഗവേഷക സംഗമം (RIM 2018) കല്‍പ്പറ്റയിലെ പുത്തൂര്‍വയലിലുള്ള എം.എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയത്തില്‍ മെയ് 14 തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ബഹു. കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും . റിം 2018 ലെ പ്രദര്ശനങ്ങളുടെ ഉദ്ഘാടനം ബഹു തുറമുഖ വകുപ്പ് മന്ത്രി ശ്രീ കടന്നപ്പള്ളി രാമചന്ദ്രന്‍ നിര്‍വഹിക്കും.  കല്‍പ്പറ്റ എം.എല്‍.എ. ശ്രീ. സി. കെ. ശശീന്ദ്രന്‍ അദ്ധ്യക്ഷത വഹിക്കും. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റ് ഡോ. സുരേഷ് ദാസ് പ്രഭാഷണവും, എം.എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയം        ചെയര്‍പേഴ്‌സണ്‍ ഡോ. മധുര സ്വാമിനാഥന്‍  മുഖ്യ പ്രഭാഷണവും നടത്തും. വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ടി. ഉഷാകുമാരി, ഞകങ 2018 അഡൈ്വസറി കമ്മറ്റി ചെയര്‍മാന്‍ ഡോ. ആര്‍. വി. ജി. മേനോന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ ചീഫ് സയന്റിസ്റ്റ് &  ഹെഡ് ഡോ. അജിത് പ്രഭു എന്താണ് ഗ്രാമീണ ഗവേഷക സംഗമം എന്നറിയിക്കും. ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ മെമ്പര്‍ സെക്രട്ടറി ഡോ. എസ്. പ്രദീപ് കുമാര്‍ സ്വാഗതവും എം.എസ്.സ്വാമിനാഥന്‍ ഗവേഷണ നിലയം ഡയറക്ടര്‍ ഡോ. വി. ബാലകൃഷ്ണന്‍ കൃതജ്ഞതയും രേഖപ്പെടുത്തും. ഗ്രാമീണ ഗവേഷകര്‍ക്ക് വിപണി ഉറപ്പാക്കല്‍, ഗ്രാമീണ ഗവേഷകരും ബൗദ്ധിക സ്വത്തവകാശവും, ഗ്രാമീണ ഗവേഷകരുടെ അനുഭവം പങ്കുവെക്കല്‍, സ്ത്രീകളും പരിസ്ഥിതി സാങ്കേതിക വിദ്യയും, ഗ്രാമീണ ഗവേഷകര്‍ക്ക് കണ്ണൂര്‍ ഗവ. എന്‍ജിനീയറിംഗ് കോളേജില്‍ നിന്നും ലഭ്യമാക്കുന്ന സഹായം, ഗ്രാമീണ സംരഭകര്‍ക്കുള്ള മൂലധന സഹായം കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ നിന്നും ഗ്രാമീണ ഗവേഷകര്‍ക്കുള്ള സഹായം എന്നീ വിഷയങ്ങളില്‍ സെമിനാറുകളും ഗ്രാമീണ ഗവേഷകരുമായുള്ള സംവാദവും ഉണ്ടായിരിക്കും. സര്‍വ്വശ്രീ എം. സി. ദത്തന്‍, പ്രൊഫ. ടി. ജയരാമന്‍ ഡോ. സുരേഷ് ദാസ് , ഡോ. ആര്‍. വി. ജി. മേനോന്‍, ഡോ. സജി ഗോപിനാഥ്, ഡോ. ജി. എം. നായര്‍, ഡോ.അജിത് പ്രഭു, ഡോ. എന്‍. അനില്‍ കുമാര്‍, ഡോ. മാനോജ് ഗോവിന്ദ്, പ്രൊഫ. എം. കെ. പ്രസാദ്, ഡോ. വി. പി. ബാലഗംഗാധരന്‍, ഡോ. സുധ നായര്‍, ഡോ. മഞ്ജുള മേനോന്‍, ഡോ. എന്‍. എസ്. പ്രദീപ്, ഡോ. കമലം ജോസഫ്, ഡോ. വന്ദന ശ്രീധരന്‍, ഡോ. കെ. വിജയകുമാര്‍, ഡോ. എസ്. എഡിസണ്‍, ഡോ. ഇ. എസ്. അനില്‍ കുമാര്‍, ഡോ. സി. അരുണന്‍, ഡോ. മീന നായര്‍, ഡോ. സി. എസ്. ചന്ദ്രിക, ശ്രീമതി. സി. എം. ഷെറിന്‍, ശ്രീമതി. പി. സാജിത, ശ്രീ. ബിനല്‍ മാണി, ഡോ. രംഗലക്ഷ്മി, ശ്രീ. അജിത്ത് മത്തായി, ശ്രീമതി എം. ഡി. ശ്യാമള, ശ്രീ. വി. വി. ശിവന്‍, ശ്രീ. റഹ്മത്ത് അലി, ശ്രീ. അജില്‍ ലോറന്‍സ് തുടങ്ങിയവര്‍ പങ്കെടുക്കും. 
സമാപന സമ്മേളനം 16-ാം തിയ്യതി ബുധനാഴ്ച 2 മണിക്ക് വയനാട് എം. പി. ശ്രീ. എം. ഐ. ഷാനവാസ് ഉദ്ഘാടനം ചെയ്യുകയും അവാര്‍ഡ് വിതരണം നടത്തുകയും ചെയ്യും. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റ് ശ്രീ. സുരേഷ് ദാസ് അദ്ധ്യക്ഷത വഹിക്കും. ബഹു. കേരള മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് ശ്രീ. എം.സി. ദത്തന്‍, സംസ്ഥാന ആസൂത്രണ സമിതി മെമ്പര്‍ എം. ടി. ജയരാമന്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. ഡോ. ആര്‍. വി. ജി. മേനോന്‍ ഗ്രാമീണ ഗവേഷക സംഗമം 2018ന്റെ റിപ്പോര്‍ട്ട് അവതരിപ്പിക്കും. ഡോ. അജിത് പ്രഭു അവാര്‍ഡ് പ്രഖ്യാപനം നടത്തും. സ്വാമിനാഥന്‍ ഗവേഷണ നിലയം എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. വി. സെല്‍വം സ്വാഗതവും കേരള ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ മെമ്പര്‍ സെക്രട്ടറി ഡോ. എസ്. പ്രദീപ് കുമാര്‍ കൃതജ്ഞതയും രേഖപ്പെടുത്തും.
പത്ര സമ്മേളനത്തില്‍ റിം 2018 അഡ്വൈസറി കമ്മിറ്റി ചെയര്‍മാന്‍ ഡോ. ആര്‍. വി. ജി മേനോന്‍, ജനറല്‍ കണ്‍വീനര്‍ ഗിരിജന്‍ ഗോപി പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ വി. വി. ശിവന്‍ , കോര്‍ഡിനേറ്റര്‍ പി. രാമകൃഷ്ണന്‍, കണ്‍വീനര്‍ ജോസഫ് ജോണ്‍ എന്നിവര്‍ പങ്കെടുത്തു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *