മുണ്ടേരി അങ്കന്‍വാടി വെല്‍ഫെയര്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സാവിത്രി ടീച്ചര്‍ക്ക് യാത്രയയപ്പ് നല്‍കി
കല്‍പ്പറ്റ:മുണ്ടേരി അങ്കന്‍വാടി (സാമൂഹ്യ നീതി കേന്ദ്രം)ത്തില്‍ കഴിഞ്ഞ 34-വര്‍ഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന സാവിത്രി ടീച്ചര്‍ക്ക് മുണ്ടേരി അങ്കന്‍വാടി വെല്‍ഫെയര്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മുണ്ടേരി ടൗണില്‍ യാത്രയയപ്പ് നല്‍കി.യാത്രയയപ്പും പൊതു സമ്മേളനവും കല്‍പ്പറ്റ നിയോജക മണ്ഡലം എം.എല്‍.എ. സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ.ഉദ്ഘാടനം ചെയ്തു.യാത്രയയപ്പ് യോഗത്തില്‍ അങ്കന്‍വാടി വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ സി.കെ.നൗഷാദ് അധ്യക്ഷത വഹിച്ചു.സി.പി.ഐ.എം. ലോക്കല്‍ സെക്രട്ടറി സി.കെ.ശിവരാമന്‍,മുസ്ലീം ലീഗ് കല്‍പ്പറ്റ നിയോജക മണ്ഡലം പ്രസിഡന്റ് ഖാദിരി റസാഖ്,3-ാം വാര്‍ഡ് കൗണ്‍സിലര്‍ വി.പി.ശോശാമ്മ,യുവജനതാദള്‍ (യു) വയനാട് ജനറല്‍ സെക്രട്ടറി സി.പി.റഹീസ്,കൗണ്‍സിലര്‍ കെ.വിശ്വന്‍,കെ.പി.അബ്ദുറഹിമാന്‍,സൃഷ്ടി മുണ്ടേരി സെക്രട്ടറി കെ.ശിവദാസന്‍ എന്നിവര്‍ സംസാരിച്ചു.ടി.പി.ബാലകൃഷ്ണന്‍ സ്വാഗതവും പി.കുമാരന്‍ നന്ദിയും പറഞ്ഞു.







Leave a Reply