August 10, 2026

തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കും- പി.പി.എ.കരീം

0
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ:കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കും ജനദ്രോഹ നടപടികള്‍ക്കുമെതിരെ എസ്.ടി.യു. പ്രക്ഷോഭം ആരംഭിക്കുമെന്ന്‍ എസ്.ടി.യു. സംസ്ഥാന വൈസ് പ്രസിഡന്റും ജില്ലാ റിട്ടേണിംഗ് ഓഫീസറുമായ എം.എ.കരീം പ്രസ്താവിച്ചു.വയനാട് ജില്ലാ എസ്.ടി.യു.ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.എസ്.ടി.യു.സംസ്ഥാന വൈസ്പ്രസിഡന്റും ജില്ലാ മുസ്ലീം ലീഗ് പ്രസിഡന്റുമായ പി.പി.എ.കരീം യോഗം ഉദ്ഘാടനം ചെയ്തു.പി.വി.കുഞ്ഞിമുഹമ്മദ് അധ്യക്ഷത വഹിച്ചു.സി.മൊയ്തീന്‍കുട്ടി സ്വാഗതം പറഞ്ഞു.എസ്.ടി.യു. ജില്ലാ ഭാരവാഹികളായി പി.വി. കുഞ്ഞുമുഹമ്മദ്(പ്രസിഡന്റ്),വര്‍ക്കിംഗ് പ്രസിഡന്റ് സി.മുഹമ്മദ് ഇസ്മായില്‍,ജനറല്‍ സെക്രട്ടറി സി.മൊയ്തീന്‍കുട്ടി,ട്രഷറര്‍ അബ്ദുള്ള മാടക്കര,വൈസ് പ്രസിഡന്റുമാരായി ടി.ഹംസ,എ.പി.ഹമീദ്,പാറക്ക മമ്മൂട്ടി,തൈത്തൊടി ഇബ്രാഹിം,കെ.അബ്ദുറഹിമാന്‍,ആയങ്കി അബ്ദുറഹിമാന്‍,എ.ദേവകി,സെക്രട്ടറിമാരായി സി.മമ്മി,ഇ.അബ്ദുറഹിമാന്‍,നാസര്‍ പട്ടത്ത്,ഇ.ബഷീര്‍,കെ.ടി.സുബൈര്‍,പടയന്‍ ഇബ്രാഹിം എന്നിവരെ യോഗം ഐക്യകണ്‌ഠേന തെരഞ്ഞെടുത്തു.21 അംഗ ജില്ലാ സെക്രട്ടറിയേറ്റ് രൂപീകരീക്കാനും തീരുമാനിച്ചു.യോഗത്തില്‍ ടി.ഹംസ,സി.മുഹമ്മദ് ഇസ്മായില്‍,പാറക്ക മമ്മൂട്ടി,ഇബ്രാഹിം തൈത്തൊടി,ഇഞ്ചി അബ്ദുള്ള,ഇ.ബഷീര്‍,ഇ.അബ്ദുറഹിമാന്‍,ഇബ്രാഹിം പടയന്‍,എ.കെ.റഫീഖ്,അബു ഗൂഡലായ്,കെ.എ.ചാപ്പന്‍,പി.മായന്‍,ടി.സി.മൊയ്തു,എം.പി.ഹംസ,സാബിറ ബഷീര്‍,മജീദ് പന്തിപൊയില്‍,കെ.കെ.സി.മൈമൂന,കെ.യു.സുലൈമാന്‍,മുനവ്വിര്‍,എം.കെ.ആലി,സൗജത്ത് ഉസ്മാന്‍,സി.അലവിക്കുട്ടി,കെ.ടി.അഷ്‌കര്‍ എന്നിവര്‍ പ്രസംഗിച്ചു.അബ്ദുള്ള മാടക്കര നന്ദി പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *