May 3, 2024

എന്താണ് ജില്ലാ ആശുപത്രിയിൽ ആരംഭിക്കുന്ന മാമ്മോഗ്രാം? ഡോ: ജിതേഷിന്റെ കുറിപ്പ് വായിക്കാം.

0
tmptitle

tmptitle

എന്താണ് മാമ്മോ ഗ്രാം ?
സ്തനങ്ങളുടെ പ്രത്യേക തരം എക്സ് റേ പരിശോധനയെ ആണ് മാമ്മോ ഗ്രാം എന്ന് പറയുന്നത്
സ്തനങ്ങളിലെ അർബുദം (കാൻസർ) എറ്റവും നേരത്തെ കണ്ടെത്താവുന്നത് മാമ്മോഗ്രാം വഴി ആണ് .
സ്തനങ്ങളിൽ മുഴകൾ കാണുന്നതിന് 1 – 3 വർഷം മുമ്പ് തന്നെ മാമ്മോ ഗ്രാം വഴി ഇവ കണ്ടെത്തുകയും, അതു വഴി കൂടുതൽ ഫലപ്രദമായി ചികിത്സിക്കുകയും ചെയ്യാം.
മാമ്മോ ഗ്രാം പരിശോധനക്ക് വരുന്നവർ അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുകയും, ആഭരണങ്ങൾ ഒഴിവാക്കുകയും വേണം. ടാൽക്കം പൗഡർ, ശരീര ദുർഗന്ധം അകറ്റാൻ ഉള്ള സ്പ്രേകൾ, ലോഷൻ  മുതലായവ ഒഴിവാക്കേണ്ടതാണ്. ഇവ മാമ്മോഗ്രാമിൽ വ്യതിയാനങ്ങൾ ഉണ്ടാക്കുകയും, കാൻസർ എന്ന് തെറ്റിദ്ധരിക്കുകയും ചെയ്യും.  
വയനാട് ജില്ലയിൽ ആദ്യമായാണ് ഇത്തരം ഒരു സംവിധാനം ഒരുങ്ങുന്നത്. സ്വകാര്യ ആശുപത്രികളിൽ പോലും ഇല്ലാത്ത പരിശോധന നടത്താൻ രോഗികൾക്ക്  കോഴിക്കോട് പോകേണ്ട അവസ്ഥ ആയിരുന്നു.ഇതിന് പരിഹാരമായാണ് ജില്ലാ പഞ്ചായത്തിന്റെ നേതൃത്തിൽ മാമ്മോഗ്രാം  പരിശോധ നക്ക് ജില്ലാ ആശുപത്രിയിൽ സൗകര്യമൊരുക്കിയത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *