April 30, 2024

യു.ഡി.എഫ് വഞ്ചനാദിനം 18ന്

0
tmptitle

tmptitle

കല്‍പ്പറ്റ: സംസ്ഥാന സര്‍ക്കാര്‍ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കുന്ന മെയ് 18ന് കല്‍പ്പറ്റ, മാനന്തവാടി, സുല്‍ത്താന്‍ബത്തേരി നിയോജകമണ്ഡല ആസ്ഥാനങ്ങളില്‍ യു ഡി.എഫ്.നിയോജകമണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ വഞ്ചനാദിനം ആചരിക്കും. രണ്ട് കൊല്ലത്തെ ഭരണത്തില്‍ പറയത്തക്ക നേട്ടങ്ങളൊന്നും എടുത്തുകാണിക്കാനില്ലാതെ മുഖ്യമന്ത്രി വയനാട്ടില്‍ വന്ന് യു ഡി എഫ് സര്‍ക്കാര്‍ തുടങ്ങിവെച്ച സംരംഭങ്ങള്‍ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയുടെ സന്ദര്‍ശനം വയനാടിന്റെ ഇന്നത്തെ പ്രത്യേക പരിസ്ഥിതസ്ഥിതിയില്‍ ഇവിടുത്തെ നീറുന്ന പ്രശ്‌നങ്ങള്‍ക്ക് എന്തെങ്കിലും പരിഹാരമുണ്ടാകുമെന്ന വയനാട്ടുകാരുടെ പ്രതീക്ഷ അസ്ഥാനത്താക്കികൊണ്ട് പത്ത് പുതിയ കോഴിക്കടകള്‍ തുറക്കുമെന്നാണ് പ്രഖ്യാപിച്ചത്. ഇത്തരം നടപടികള്‍ ജനങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തുന്നതിനാണ് വഞ്ചനാദിനം ആചരിക്കുന്നത്. പ്രതിഷേധദിനം കല്‍പ്പറ്റ സെയില്‍ ടാക്‌സ് ഓഫീസിന് മുമ്പില്‍ മുസ്ലീംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി കെ കെ അഹമ്മദ്, സുല്‍ത്താന്‍ബത്തേരി മിനിസിവില്‍സ്റ്റേഷന് മുമ്പില്‍ ഡി സി സി പ്രസിഡന്റ് ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ, മാനന്തവാടി ആര്‍ ഡി ഒ ഓഫീസിന് മുമ്പില്‍ ഐ സി സി സി അംഗം പി കെ ജയലക്ഷ്മി എന്നിവര്‍ ഉദ്ഘാടനം ചെയ്യും. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന പരിപാടിയില്‍ ഇടതുസര്‍ക്കാരിനെതിരായ കുറ്റപത്രം വായിക്കുന്നതും രാഷ്ടീയ ഭേദമെന്യെ പ്രമുഖ വ്യക്തികള്‍ സംസാരിക്കുന്നതുമായിരിക്കും. ചെയര്‍മാന്‍ സി പി വര്‍ഗീസ് അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ പി പി എ കരീം സ്വാഗതം പറഞ്ഞു. ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ, കെ കെ അഹമ്മദ്ഹാജി, കെ എല്‍ പൗലോസ്, എന്‍ ഡി അപ്പച്ചന്‍, എന്‍ കെ റഷീദ്, ടി കെ ഭൂപേഷ്, എ എന്‍ ജവഹര്‍, പി വി ബാലചന്ദ്രന്‍, പി കെ അസ്മത്ത്, കെ വി പോക്കര്‍ഹാജി, പി പി ആലി, പടയന്‍ മുഹമ്മദ്, ടി ഹംസ, വി എ മജീദ് സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *