June 20, 2026

വീണ്ടും വടക്കനാട് സമരം.. : വൈൽഡ് ലൈഫ് വാർഡന്റെ ഓഫീസിനു മുന്നിൽ സ്ത്രീകൾ നിരാഹാര സമരം ആരംഭിക്കും.

0
IMG-20180516-WA0007
By ന്യൂസ് വയനാട് ബ്യൂറോ
വടക്കനാട് ഗ്രാമസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച മുതൽ ബത്തേരി വൈൽഡ് ലൈഫ് വാർഡന്റെ ഓഫീസിനു മുന്നിൽ സ്ത്രീകൾ നിരാഹാര സമരം ആരംഭിക്കുമെന്ന് ഗ്രാമ സംരക്ഷണ സമിതി ഭാര വാഹികൾ വാർത്താ സമ്മേളനത്തിൽ  അറിയിച്ചു.മുൻപ് നടന്ന സമരത്തിൽ വന്യമൃഗ ശല്യത്തിന് താത്കാലിക പരിഹാരമായി നിലവിലെ ട്രഞ്ചുകളുടെ അറ്റകുറ്റ പണികൾ തീർക്കുമെന്നും ,പ്രശ്ന കാരനായ റേഡിയോ കോളർ ഘടിപ്പിച്ച ആനയെ തുരത്താൻ നടപടി ഉടൻ എടുക്കുമെന്ന വാക്ക് വനം വകുപ്പ് പാലിക്കാത്തതിലുമാണ് രണ്ടാം ഘട്ട സമരത്തിന് മുതിരുന്നതുമെന്നാണ് ഗ്രാമസംരക്ഷണ സമിതി നേതാക്കൾ പറയുന്നത്.ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന ജീവനും സ്വത്തിനും പൂർണ സംരക്ഷണം ലഭിക്കുന്നതു വരെ സമരം മുൻപോട്ടു പോകുമെന്നും ഭാരവാഹികൾ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ ഫാ.ജോബി മുക്കാട്ടുകാവുങ്കൽ ,കരുണാകരൻ വെള്ളക്കെട്ട് ,ഷീജ സതീഷ് പുതിയോണി ,ധന്യ ബിജു പുല പറമ്പിൽ ,ചിന്നമ്മ മാത്യു പുറ്റനാൽ തുടങ്ങിയവർ പങ്കെടുത്തു.
   
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *