August 31, 2026

നാട് ഒന്നിച്ച് പുഴ ശുചീകരണത്തിനിറങ്ങിയപ്പോൾ മുമ്പേ ഇറങ്ങി കലക്ടറും സി.കെ. ശശീന്ദ്രൻ എം.എൽ.എ.യും

0
IMG-20180521-WA0014
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:
മാലിന്യം കുമിഞ്ഞുകൂടിയ
കൽപ്പറ്റ മണ്ഡലത്തിലെ 60 കിലോമീറ്റർ പുഴകളും തോടുകളും ബഹുജന പങ്കാളിത്തത്തോടെ  ശുചീകരിച്ചു. പച്ചപ്പ് പദ്ധതിയുടെ ഭാഗമായാണ് ശുചീകരണം .നാടിൻ ദാഹമകറ്റാൻ നാടൊന്നിച്ച് നാല് മണിക്കൂർ എന്ന പ്രമേയവുമായാണ് ജനപ്രതിനിധികളും പൊതുജനങ്ങളുമടക്കം എല്ലാവരും ശുചീകരണത്തിന് ഇറങ്ങുന്നത് .കബനി നദിയുടെ ഉത്ഭവമായ തോടുകളും പുഴകളുമാണ് ശുചീകരിച്ചത്. കുടുംബശ്രീ അംഗങ്ങൾ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾ യുവജന സംഘടനകൾ .സന്നദ്ധ സംഘടനകൾ തുടങ്ങി വിവിധ മേഖലയിൽ ഉള്ളവർ ശുചീകരണത്തിനിറങ്ങി എം എൽ എ സി കെ ശശീന്ദ്രൻ മുഴുവൻ സമയവും ശുചീകരണത്തിന് നേതൃത്വം നൽകി. ജില്ലാ കലക്ടർ എസ്. സുഹാസും മറ്റ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും  ജനങ്ങൾക്ക്  മാതൃകയായി ശുചീകരണത്തിനിറങ്ങി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *