June 20, 2026

സംഗീത ചിത്രകലാ അധ്യാപക നിയമനം വൈകുന്നതിൽ ഉദ്യോഗാർത്ഥികൾ അനിശ്ചിതകാല നിരാഹാരത്തിനൊരുങ്ങുന്നു.

0
IMG-20180521-WA0027
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:സംഗീത ചിത്രകലാ അധ്യാപക നിയമനം വൈകുന്നതിൽ ഉദ്യോഗാർത്ഥികൾ അനിശ്ചിതകാല നിരാഹാരത്തിനൊരുങ്ങുന്നതായി സമരസമിതി ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
സംഗീത ചിത്രകലാ അധ്യാപക നിയമന പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട്  ജില്ലയിലെ സംഗീത ചിത്രകലാ അധ്യാപകർ രണ്ടാം ഘട്ടമാണ്  പ്രക്ഷോഭ സമരം നടത്തുന്നത്. .ഈമാസം 25 മുതൽ കളക്ട്രേറ്റ് പടിക്കൽ അനിശ്ചിതകാല നിരാഹാര സമരം നടത്തും . .സംസ്ഥാനത്തെ 527 സംഗീത ചിത്രകലാ അധ്യാപകരാണ് നിയമനം കാത്ത് കഴിയുന്നത് .നിയമന നടപടികൾ നടന്നുകൊണ്ടിരിക്കെ ഡാൻസ്,  നാടക മേഖലകളിലെ ഉദ്യോഗാർത്ഥികളെ കൂടി നിയമിക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം   ഹൈക്കോടതിയിൽ നിന്നും  സ്റ്റേനേടിയതിനാലാണ് നിയമനം പ്രതിസന്ധിയിലായത്. വയനാട് ജില്ലയിൽ മാത്രം 53 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട് .
നിരന്തരം സമരങ്ങൾ നടത്തി നിയമനത്തോടടുക്കുന്ന ഘട്ടത്തിലാണ് നൃത്ത – നാടക ഉദ്യോഗാർത്ഥികൾ ഹൈക്കോടതിയെ സമീപിച്ചത്. ' വിഷയത്തിൽ സർക്കാർ എത്രയും വേഗം ഇടപെട്ടില്ലങ്കിൽ ശക്തമായ സമരത്തിലേക്ക് നീങ്ങുമെന്നും ഇവർ വ്യക്തമാക്കി. ഈ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രി ,വിദ്യാഭ്യാസ മന്ത്രി എന്നിവർക്ക് നിവേദനം നൽകിയിട്ടുണ്ടന്നും ഇവർ പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *