August 31, 2026

സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനില്‍ മെമ്പര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍, ആലപ്പുഴ, തിരുവനന്തപുരം
ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറങ്ങള്‍ എന്നിവിടങ്ങളിലേക്ക് മെമ്പര്‍
നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത യൂണിവേഴ്‌സിറ്റി ബിരുദമുള്ള 35
വയസോ അതിനു മുകളിലോ പ്രായമുള്ള ധനതത്വം, നിയമം, കൊമേഴ്‌സ്,
അക്കൗണ്ടന്‍സി, വ്യവസായം, പൊതുഭരണം, പൊതുകാര്യങ്ങള്‍, ഭരണ നിര്‍വഹണം
എന്നീ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ 10 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി
പരിചയം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. നിയമന കാലാവധി 5 വര്‍ഷം. അപേക്ഷ ഫോറം
കളക്‌ട്രേറ്റിലും ജില്ലാ സപ്ലൈ ഓഫീസിലും, ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര
ഫോറങ്ങളിലും 
www.consumeraffairs.kerala.gov.in
സൈറ്റിലും ലഭിക്കും. അപേക്ഷ,
ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവ സഹിതം
മെയ് 30നകം ജില്ലാ കളക്ടര്‍ക്ക് നല്‍കണം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *