May 6, 2026

കൽപറ്റ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഫുട്ബോൾ കിറ്റ് വിതരണം ചെയ്തു

0
03-6
By ന്യൂസ് വയനാട് ബ്യൂറോ
കൽപറ്റ: മരവയൽ ആദിവാസി കോളനി, മഹാത്മ ആർട്സ് ആന്റ് സ്പോട്സ് ക്ലബ്ബിലെ ഫുട്ബോൾ പ്രതിഭകൾക്ക് കൽപറ്റ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ  നേതൃത്വത്തിൽ ഫുട്ബോൾ കിറ്റുകൾ വിതരണം ചെയ്തു. സ്മാർട്ട് ഫോണുകളിലേക്കും ലഹരി മരുന്നുകളിലേക്കും ഉൾവലിയുന്ന യുവത്വത്തെ വിവിധ സ്പോർട്സ് മേഖലകളിലേക്ക് ആകർഷിച്ച് കരുത്തുറ്റ യുവതലമുറയെ വാർത്തെടുക്കുന്നതിന് യുവജന കൂട്ടായ്മകൾ തയ്യാറാവണമെന്ന് വിതരണോദ്ഘാടനം നിർവഹിച്ചുകൊണ്ട് കെ.പി.സി.സി അംഗം പി.പി. ആലി പറഞ്ഞു. മണ്ഡലം പ്രസിഡന്റ് കെ.കെ.രാജേന്ദ്രൻ അധ്യക്ഷനായിരുന്നു. സി. ജയപ്രസാദ്, കെ.ശിവൻ, എം.അപ്പു, പി. ചാമി , സി.സുമിത്ര, എം.ജി.ഗോപേഷ് , എം.ഗ്രിമേഷ്, വി.എം.സുബേഷ്,  ആർ.റാവു എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *