August 9, 2026

തോട ഫോട്ടോപ്രദർശനം മാനന്തവാടി പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയത്തിൽ ആരംഭിച്ചു.

0
thoda-inauguration
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയത്തിൽ ചിത്ര എലിസബത്തിന്റെ ഫോട്ടോ പ്രദർശനം ആരംഭിച്ചു. ഗോത്ര ജീവിതത്തിന്റെ നേർക്കാഴ്‌ചകൾ, പ്രകൃതി ദൃശ്യങ്ങൾ എന്നിവയാണ് തോട എന്ന പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
ഗ്രന്ഥാലയത്തിന്റെ നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ചു വരുന്ന പ്രദർശനങ്ങളിലെ അഞ്ചാമത് പ്രദർശനമാണ് തോട.
പ്രദർശനം ജൂൺ 4 ന് സമാപിക്കും.
രാവിലെ 9 മണി മുതൽ രാത്രി 8 മണി വരെ പ്രദർശനം കാണാവുന്നതാണ്.

സി.ഡി സരസ്വതി പ്രദർശനം ഉദ്ഘടനം ചെയ്തു. 
പഴശ്ശി ഗ്രന്ഥാലയം വൈസ് പ്രസിഡന്റ് എൻ. അനിൽ കുമാർ  അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.കെ പ്രസാദ്, ഷബിത.കെ, ഉമേഷ് വെള്ളമുണ്ട, ചിത്ര എലിസബത്ത്   എന്നിവർ സംസാരിച്ചു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *