August 30, 2026

ഉന്നത വിജയികളെ എം എസ് എഫ് ആദരിച്ചു

0
IMG-20180528-WA0045
By ന്യൂസ് വയനാട് ബ്യൂറോ

അരപ്പറ്റ: എസ് എസ് എൽ സി – പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ താഴെ അരപ്പറ്റ ശാഖ എംഎസ്എഫ് സംഘടിപ്പിച്ച വിനേർസ് മീറ്റ് 2018 പരിപാടിയിൽ വച്ച് ആദരിച്ചു, സാമ്പത്തികമായും വിദ്യഭ്യാസപരമായും പിന്നോക്കം നിക്കുന്ന തോട്ടം മേഖലകളിൽ നിന്ന് ഏറെ പൊരുതിയാണ് വിദ്യാർത്ഥികൾ മികച്ച വിജയം പൊതു പരീക്ഷകളിൽ കരസ്ഥമാക്കിയതെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് കൊണ്ട് ജില്ലാ മുസ്ലീം ലീഗ് സെക്രട്ടറി യഹ്യാഖാൻ തലക്കൽ അഭിപ്രായപ്പെട്ടു. യൂണിറ്റ് പ്രസിഡന്റ് അഫ്സൽ വി അധ്യക്ഷത വഹിച്ച ചടങ്ങിൽ എംഎസ് ബാവ,വി ഗഫൂർ, അരങ്ങൻ ഹൈദ്രു, പി.ജിഷാം, സിടി അസ്ക്കർ, റഹീം ഹാജി, അസീസ് തുടങ്ങിയവർ സംസാരിച്ചു.
യൂണിറ്റ് എം എസ് എഫ് സെക്രട്ടറി മുഹമ്മദ് റാഷിദ് സ്വാഗതവും ട്രഷറർ ഹഫീസ് നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *