October 1, 2026

എഐവൈഎഫ് മെമ്പർഷിപ്പ് ഫണ്ട് എറ്റുവാങ്ങി

0
FB_IMG_1527593169700
By ന്യൂസ് വയനാട് ബ്യൂറോ
.

മാനന്തവാടി: എ ഐ വൈ എഫ്‌ മാനന്തവാടി മണ്ഡലത്തിലെ മെമ്പർഷിപ്പ് ക്യാമ്പയിൻ പുർത്തിയായി. മെമ്പർഷിപ്പ് ഫണ്ട് എഐവൈഎഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി ടി.ടി.ജിസ്മോൻ എ ഐവൈഎഫ് ജില്ലാ കമ്മറ്റി അംഗം ബിജു കിഴക്കേടത്തിൽ നിന്നും ഏറ്റുവാങ്ങി.
      രാജ്യത്ത് വർഗ്ഗീയതയും വില വർദ്ധനവും കൊണ്ട് ജീവിക്കാൻ കഴിയത്തസാഹചര്യമാണ് നിലവിലവിലുള്ളതെന്നും പെട്രേൾ ഡീസൽവില ദിവസവും വർദ്ധിക്കുകയാണ് ഇതൊന്നും  കണ്ടില്ലന്ന നിലപാടണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്നും  പ്രണയ വിവാഹത്തിന്റെ പേരിൽ യുവാവിനെ ബന്ധുക്കൾ തട്ടികൊണ്ടു പോയി കൊലപ്പെടുത്തിയ വിഷയത്തിൽ ശക്തമായ നിലപാട് സ്വികരണമെന്നും കെവിന്റെ ഭാര്യുടെ പരാതിയിൽ നടപടി വൈകിപ്പിച്ച പോലിസ് ഉദ്യോഗസ്ഥരെ ജോലിയിൽ നിന്ന് പിരിച്ചുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.     
       തമിഴ്നാട് തൂത്തുക്കുടിയിലെ വേദാന്തയുടെ പ്ലാന്റിന് എതിരെ ജനകീയ സമരത്തിന് നേരെ വെടിവെച്ച പോലിസ് നടപടിയിൽ കേന്ദ്ര സർക്കാർ മൗനം വെടിയണമെന്നും ടി.ടി.ജിസ്മോമോൻ ആവശ്യപ്പെട്ടു. മെമ്പർഷിപ്പ് എറ്റുവാങ്ങിയ യോഗം ഉദ്ഘാടനം ചെയ്യതു സംസാരിക്കുകയായിരുന്നു ജിസ്മോൻ. യോഗത്തിൽ ഷിനോജ് കല അധ്യക്ഷതവഹച്ചു. എഐവൈഎഫ് ജില്ല സെക്രട്ടറി ബിനു ഐസക്ക്, രജിത്ത് കമ്മന, സി പി ഐ ജില്ലാ കൗൺസിൽ അംഗം ജോണി മറ്റത്തിലാനി, മുസ്തഫ, കെ.സജീവൻ എന്നിവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *