സംഗീത ചിത്രകലാധ്യാപക ഉദ്യോഗാർത്ഥികളുടെ സമരത്തിന് എ.ഐ. വൈ. എഫ്. പിന്തുണ
സംഗീത ചിത്രകലാധ്യാപക ഉദ്യോഗാർത്ഥികളുടെ സമരത്തിന് എ.ഐ. വൈ. എഫ്. പിന്തുണ
കൽപ്പറ്റ: വയനാട് ജില്ലയിലെ സ്കൂളുകളിൽ നിയമനം ആവശ്യപ്പെട്ട് സംഗീത ചിത്രകലാധ്യാപക ഉദ്യോഗാർത്ഥികൾ കലക്ട്രേറ്റ് പടിക്കൽ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന് എ.ഐ.വൈ.എഫ്. പിന്തുണ നൽകി. അഞ്ച് ദിവസമായി നിരാഹാര സമരം നടത്തുന്നവരെ എ.ഐ.വൈ.എഫ്. സംസ്ഥാന ജോയിന്റ് സെക്രട്ടറി ടി.ടി. ജിസ്മോൻ സന്ദർശിച്ച് സംഘടനയുടെ പിന്തുണ അറിയിച്ചു.
സംഗീത ചിത്രകലാ അധ്യാപക നിയമന പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലയിലെ സംഗീത ചിത്രകലാ അധ്യാപകർ രണ്ടാം ഘട്ടമാണ് പ്രക്ഷോഭ സമരം നടത്തുന്നത്. .ഈമാസം 25 മുതൽ കളക്ട്രേറ്റ് പടിക്കൽ അനിശ്ചിതകാല നിരാഹാര സമരം നടത്തുകയാണിവർ. . .സംസ്ഥാനത്തെ 527 സംഗീത ചിത്രകലാ അധ്യാപകരാണ് നിയമനം കാത്ത് കഴിയുന്നത് .നിയമന നടപടികൾ നടന്നുകൊണ്ടിരിക്കെ ഡാൻസ്, നാടക മേഖലകളിലെ ഉദ്യോഗാർത്ഥികളെ കൂടി നിയമിക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം ഹൈക്കോടതിയിൽ നിന്നും സ്റ്റേനേടിയതിനാലാണ് നിയമനം പ്രതിസന്ധിയിലായത്. വയനാട് ജില്ലയിൽ മാത്രം 53 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട് .
നിരന്തരം സമരങ്ങൾ നടത്തി നിയമനത്തോടടുക്കുന്ന ഘട്ടത്തിലാണ് നൃത്ത – നാടക ഉദ്യോഗാർത്ഥികൾ ഹൈക്കോടതിയെ സമീപിച്ചത്. ' വിഷയത്തിൽ സർക്കാർ എത്രയും വേഗം ഇടപെട്ടില്ലങ്കിൽ ശക്തമായ സമരത്തിലേക്ക് നീങ്ങുമെന്നും ഇവർ വ്യക്തമാക്കി. ഈ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രി ,വിദ്യാഭ്യാസ മന്ത്രി എന്നിവർക്ക് നിവേദനം നൽകിയിട്ടും ഫലം ഉണ്ടാകാതെ വന്നപ്പോഴാണ് ഇവർ നിരാഹാര സമരം തുടങ്ങിയത്.





Leave a Reply