May 30, 2026

ഭൂനികുതി വർദ്ധന:വില്ലേജ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി.

0
IMG-20180529-WA0040
By ന്യൂസ് വയനാട് ബ്യൂറോ
 ഭൂനികുതി വർദ്ധന; വില്ലേജ് ഓഫീസ് മാർച്ചും ധർണ്ണയും നടത്തി.
കോൺഗ്രസ് മാനന്തവാടി മണ്ഡലം കമ്മിറ്റിയുടെയും കർഷക കോൺഗ്രസ് മാനന്തവാടി വില്ലേജ് കമ്മിറ്റിയുടെയും നേതൃത്വത്തിൽ ഭൂനികുതി വർദ്ധന പിൻവലിക്കണമെന്നാവശ്യപ്പെട്ട് മാനന്തവാടി വില്ലേജ് ഒഫീസിലേക്ക്  നടത്തിയ മാർച്ചിലും  ധർണ്ണയിലും പ്രതിഷേധമിരമ്പി.  എരുമത്തെരിവിൽനിന്ന് ആരംഭിച്ച മാർച്ചിൽ തോർത്തും ബനിയനും പാളത്തൊപ്പിയും ധരിച്ച് ചെണ്ടകൊട്ടി വില്ലേജ് ഓഫീസിനു മുന്നിൽ സമാപിച്ചു .തുടർന്ന് നടന്ന ധർണ്ണ കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വ. ജോഷി സിറിയക് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഡെന്നിസൺ കണിയാരം അധ്യക്ഷത വഹിച്ചു. ഭൂനികുതി  അഞ്ച് ഇരട്ടി വർദ്ധിപ്പിച്ചതു മൂലം   സംസ്ഥാന സർക്കാർ കർഷകരെ വഞ്ചിച്ചിരിക്കുകയാണ്.ഇതിനെതിരെ വയനാട്ടിലെ കർഷകർ രാഷട്രീയം മറന്ന് സമരത്തിനിറങ്ങണമെന്ന് ജോഷി സിറിയക് ആവശ്യപ്പെട്ടു.യോഗത്തിൽ പി.എം ബെന്നി, എം.പി ശശികുമാർ, ഇ.ജെ ഷാജി, സി. കൃഷ്ണൻ, ' പി.പി എ ബഷീർ എം.ആർ സുരേന്ദ്രൻ, ,സെക്കീന ഹംസ, സ്വപ്ന ബിജു, സ്റ്റാർവിൻ സ്റ്റാനി,പി.കെ കാദർ,
എം.എ പൗലോസ്, കവിയിൽ ജോൺ, മാർഗ്ഗരറ്റ് തോമസ്, ജോസ് കറുത്തേടം, അൻഷാദ് മട്ടുമ്മൽ, ഗോവിന്ദൻ, ജമാലുദ്ദീൻ കുട്ടി, തങ്കച്ചൻ, സലിം പിലാക്കാവ്, ഹമീദ് വി.പി, എന്നിവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *