October 2, 2026

വൈദ്യുതി ലൈന്‍ പൊട്ടിയെന്ന വ്യാജസന്ദേശം നല്‍കിയ യുവാവിനെതിരെ കേസ്

0
By ന്യൂസ് വയനാട് ബ്യൂറോ

തലപ്പുഴ:
വൈദ്യുതി ലൈന്‍ പൊട്ടി വീണെന്ന വ്യാജസന്ദേശം നല്‍കി കെഎസ്ഇബി
ഉദ്യോഗസ്ഥരെ കുഴക്കിയ യുവാവിനെതിരെ കേസ്. കെഎസ്ഇബി തലപ്പുഴ അസിസ്റ്റന്റ്
എന്‍ജിനിയറുടെ പരാതി പ്രകാരം വാളാട് എടത്തന മാളിയേക്കല്‍
ഷിബുവിനെതിരെയാണ് കേസ് എടുത്തത്.
കഴിഞ്ഞ 25ന് രാത്രി 11ന് കെഎസ്ഇബി മാനന്തവാടി ഓഫീസില്‍ വിളിച്ച്
വാളാട്-എടത്തന റോഡില്‍ വൈദ്യുതി ലൈന്‍ പൊട്ടിവീണെന്ന വ്യാജസന്ദേശം
നല്‍കുകയായിരുന്നു. ഉടന്‍ പ്രദേശത്തെ വൈദ്യുത ബന്ധം വിച്ഛേദിച്ച് കെഎസ്ബി
ജീവനക്കാര്‍ പ്രദേശത്തെത്തി പരിശോധന നടത്തിയെങ്കിലും ലൈന്‍ പൊട്ടിയത്
കണ്ടില്ല. പിന്നീട് ഷിബുവിനെ ഫോണില്‍ തിരിച്ചുവിളിച്ച് വിവരം
തിരക്കിയപ്പോള്‍ താന്‍ വെറുതെ പറഞ്ഞതാണെന്നും  സംഭവമില്ലെന്ന്
അറിയിക്കുകയും ചെയ്തു. ഫോണ്‍ ചെയ്ത എന്‍ജിനിയറെ അസംഭ്യം പറയുകയും
ചെയ്തുവെന്നാണ് പരാതി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *