June 20, 2026

നോര്‍ക്ക റൂട്ട്‌സ് വായ്പ പട്ടികജാതി വികസന കോര്‍പ്പറേഷന്‍ വഴിയും

0
By ന്യൂസ് വയനാട് ബ്യൂറോ
തിരിച്ചെത്തിയ പ്രവാസി മലയാളികള്‍ക്ക് വ്യവസായസംരംഭം തുടങ്ങുന്നതിനുള്ള നോര്‍ക്ക റൂട്ട്‌സിന്റെ വായ്പാപദ്ധതി ഇനി മുതല്‍ സംസ്ഥാന പട്ടികജാതി വര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ വഴിയും ലഭിക്കും. ധാരണാപത്രത്തില്‍ നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ കെ. ഹരികൃഷ്ണന്‍ നമ്പൂതിരിയും സംസ്ഥാന പട്ടികജാതി വര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്റ്റര്‍ ഡോ. എം.എ. നാസറും ഒപ്പുവെച്ചു.
പ്രവാസിജീവിതം അവസാനിപ്പിച്ച് തിരിച്ചെത്തിയ മലയാളികള്‍ക്ക് സ്വന്തമായി വ്യവസായസംരംഭങ്ങള്‍ ആരംഭിക്കുന്നതിന് പരമാവധി 20 ലക്ഷം രൂപ വരെയാണ് വായ്പ ലഭിക്കുക. വായ്പത്തുകയുടെ 15 ശതമാനം നോര്‍ക്ക റൂട്ട്‌സ് സബ്‌സിഡിയായി നല്‍കും. മൂന്നുശതമാനം പലിശ സബ്‌സിഡിയും ലഭിക്കും. അപേക്ഷകന്‍ രണ്ടു വര്‍ഷമെങ്കിലും വിദേശത്ത് ജോലി നോക്കിയതിന് ശേഷം സ്ഥിരതാമസത്തിനായി നാട്ടില്‍ മടങ്ങിയെത്തിയ ആളായിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 1800 425 3939, വെബ്‌സൈറ്റ്: www.norkaroots.net


Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *