കലാലയങ്ങളിലെ സംഘടനാ സ്വാതന്ത്ര്യം നിയമ നിര്‍മ്മാണം അനിവാര്യം:എ.ഐ.എസ്.എഫ്
മീനങ്ങാടി:സ്വാശ്രയ മാനേജ്‌മെന്റുകളുടെ വിദ്യാഭ്യാസ കച്ചവടം തടയുന്നതിനും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും ക്യാമ്പസുകളിലെ സംഘടനാ സ്വാതന്ത്ര്യം നിലനിര്‍ത്താന്‍ നിയമ നിര്‍മ്മാണം അനിവാര്യമാണെന്ന്‍ എ.ഐ.എസ്.എഫ്.ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.ജില്ലയിലെ കോളേജുകളിലും സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലും എല്ലാ സംഘടനകള്‍ക്കും പ്രവര്‍ത്തന സ്വാതന്ത്യം അനുവദിക്കണം.ഏകകക്ഷി ക്യാമ്പസുകളാക്കിമാറ്റാനുള്ള ചില സംഘടനയുടെ നീക്കം വിദ്യാര്‍ത്ഥികള്‍ക്ക് നേരേയുള്ള വെല്ലുവിളിയും ഫാസിസവും ആണ്.സംഘടനാ സ്വാതന്ത്ര്യത്തിന് വേണ്ടി സമരം ചെയ്യുന്നവര്‍ മറ്റുള്ളവര്‍ക്ക് പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം നിഷേധിക്കുന്നത് അംഗീകരിക്കാനാവില്ല.ആദിവാസി വിദ്യാര്‍ത്ഥികളെ വിജയശതമാനം വര്‍ദ്ധിപ്പിക്കാന്‍ വേണ്ടി സ്വകാര്യ മാനേജ്‌മെന്റുകളും ചില സര്‍ക്കാര്‍ സ്‌കൂളുകളും മാറ്റി നിര്‍ത്തുന്നത് പ്രതിഷേധാര്‍ഹമാണ്.ജില്ലയില്‍ അടുത്ത കാലത്തായി വന്ന ഹൈസ്‌കൂള്‍ ഹയര്‍സെക്കണ്ടറി മേഖലയിലെ പഠന പിന്നോക്കാവസ്ഥ ഉന്നതവിദ്യാഭ്യാസ വിദഗ്ദരും ജനപ്രതിനിധികളും ചേര്‍ന്ന്‍ പരിശോധിക്കണമെന്ന്‍ എ.ഐ.എസ്.എഫ്. ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.സംഘാടകസമിതിക്ക് വേണ്ടി സഖാവ് എം.ഫാരിസ് നന്ദി രേഖപ്പെടുത്തി.ചര്‍ച്ചയ്ക്കുള്ള മറുപടിക്ക് ശേഷം ഇരുപത്തൊന്നംഗ കമ്മിറ്റി നിലവില്‍ വന്നു.ഇ.അഭിജിത്ത് പ്രസിഡന്റ് ആയും,എ.കെ.ജാഫര്‍ ജില്ലാ സെക്രട്ടറിയായും എ.ഐ.എസ്.എഫ്.വയനാട് ജില്ലാ സമ്മേളനം വീണ്ടും തിരഞ്ഞെടുത്തു.മറ്റ് ഭാരവാഹികള്‍ എം.അശ്വിന്‍,ആര്‍.കെ.മഞ്ജുഷ(ജോ.സെക്രട്ടറിമാര്‍),അനാമിക സജി,സി.എം.ആകര്‍ഷ്,അജയ് കെ മോഹന്‍ എന്നീ സെക്രട്ടറിയേറ്റ് അംഗങ്ങളേയും തിരഞ്ഞെടുത്തു.





Leave a Reply