August 12, 2026

സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഒഴിവുള്ള തസ്തികകളില്‍ നിയമനം നടത്തണം:യൂത്ത് ലീഗ്

0
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ:  സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഒഴിവുള്ള തസ്തികകളില്‍ നിയമനം നടത്തണമെന്ന് യൂത്ത് ലീഗ് കല്‍പ്പറ്റ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പല വില്ലേജ് ഓഫിസുകളിലും  മാസങ്ങളായി ഓഫീസറോ അസിസ്റ്റന്റോ ഇല്ല. നികുതി അടക്കാന്‍ വരുന്നവര്‍ വരെ തിരിച്ചു പോകേണ്ടിവരികയാണ്. സ്‌കൂളിലെയും കോളേജിലെയും അഡ്മിഷന്‍ ആവശ്യങ്ങള്‍ക്ക് പല സര്‍ട്ടിഫിക്കറ്റുകളും ആവശ്യമുള്ള വിദ്യാര്‍ഥികള്‍ ആശങ്കയിലാണ്. സര്‍ക്കാര്‍ ആസ്പത്രികളിലെ സ്ഥിതിയും ദയനീയമാണ്. ഡോക്ടറുടെയും ഫാര്‍മസിസ്റ്റിന്റെയും സേവനമില്ലാത്തതിനാല്‍ രോഗികള്‍ ഏറെ പ്രയാസപ്പെടുകയാണ്. സാധാരണക്കാരായ ജനങ്ങളുടെ ആശ്രയം സ്വകാര്യ ആസ്പത്രികള്‍ മാത്രമായി മാറുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിയും ഉണ്ടാക്കിയിട്ടുണ്ട്. തല്‍ സ്ഥിതി തുടരുകയാണെങ്കില്‍ യൂത്ത് ലീഗ് ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്നും നിയോജക മണ്ഡലം കമ്മറ്റി അറിയിച്ചു. പ്രസിഡന്റ് കെയംതൊടി മുജീബ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സി ഷിഹാബ് സ്വാഗതം പറഞ്ഞു. ഭാരവാഹികളായ സി ഇ ഹാരിസ്, കെ മുഹമ്മദാലി, ടി എസ് നാസര്‍, ഷാജി കുന്നത്ത്, സൈതലവി എ കെ, ജൗഹര്‍ പുതിയാണ്ടി എന്നിവര്‍ സംസാരിച്ചു.  
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *