June 20, 2026

യു.ഡി.എഫും വയനാട് ഹർത്താൽ പിൻവലിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
യു ഡി എഫ് ഹര്‍ത്താല്‍ പിന്‍വലിച്ചു
കല്‍പ്പറ്റ: ജില്ലയില്‍ ഏതാനം നാളുകളായി നാശം വിതക്കുന്ന കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടി മുത്തങ്ങ ആന ക്യാമ്പില്‍ ആനപന്തി ഉണ്ടാക്കി താത്കാലികമായി പാര്‍പ്പിക്കുന്നതിന് ഉത്തരവായ സാഹചര്യത്തില്‍ യു ഡി എഫ് പ്രഖ്യാപിച്ച പിന്‍വലിച്ചതായി ജില്ലാ യു.ഡി.എഫ് ചെയര്‍മാന്‍ സി.പി വര്‍ഗീസ്, കണ്‍വീനര്‍ പി.പി.എ കരീം എന്നിവര്‍ അറിയിച്ചു. ആനയെ പിടികൂടാനുള്ള തീരുമാനം യു ഡി എഫ് നടത്തിവന്ന സമരങ്ങളുടെ വിജയമാണ്. വടക്കനാട് പ്രദേശവാസികള്‍ നടത്തിവന്ന സമരത്തിന് ആദ്യം പിന്തുണ പ്രഖ്യാപിച്ചത് യു ഡി എഫായിരുന്നു. കൂടാതെ ഇന്നലെ ആദിവാസി ബാലനെ കൊന്നതിനെ തുടര്‍ന്ന് റോഡ് ഉപരോധമടക്കമുള്ള ശക്തമായ സമരങ്ങളായിരുന്നു യു ഡി എഫ് നടത്തിയത്. ഇതിന്റെ വിജയമാണ് ആനയെ പിടികൂടാനുള്ള തീരുമാനമെന്നും ഇരുവരും അറിയിച്ചു. 


Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *