August 11, 2026

വീട്ടമ്മയുടെ മരണത്തിനൊപ്പം രണ്ട് കുട്ടികളുടെയും മരണ വാർത്ത വയനാടിനെ ദു:ഖത്തിലാഴ്ത്തി.

0
IMG-20180610-WA0139
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: രാവിലെ പുൽപ്പള്ളിയിൽ വീട്ടമ്മ ഷോക്കേറ്റ് മരിച്ച ദുരന്ത വാർത്തക്ക് പിന്നാലെ രണ്ട് കുട്ടികൾ മുങ്ങി മരിച്ചുവെന്ന വാർത്തയും ഉച്ച കഴിഞ് വന്നതോടെ നാട് ദു:ഖത്തിലായി.  ..ബത്തേരി ചീരാൽ കുടുക്കിയില്ലാണ്   ബന്ധുക്കളായ  രണ്ട്  വിദ്യാർത്ഥികൾ കുളത്തിൽ മുങ്ങി മരിച്ചത്. .കേരള തമിഴ്നാട് അതിർത്തി പ്രദേശമായ   ബിദർക്കാട്  ചോലക്കൽ ഫിറോസിന്റെയും സാജിറയുടെയും മകൻ മുഹമ്മദ് ഷാഹിൽ (10) കുടുക്കി കളരിക്കൽ ഷിഹാബിന്റെയും  താഹിറയുടെയും മകൾ സന ഫാത്തിമ (7) എന്നീ വിദ്യാർത്ഥികളാണ് മരിച്ചത്. കുടുക്കിയിലെ   ബന്ധുവായ കളരിക്കൽ ഷിഹാബിന്റെ  വീട്ടിലെത്തിയതായിരുന്നു   മുഹമ്മദ് ഷാഹിൽ. തോട്ടത്തിൽ മാങ്ങ പെറുക്കാനായി പോയ ഇരുവരെയും കാണാത്തതിനാൽ   നാട്ടുകാരും വീട്ടുകാരും ചേർന്ന്  നടത്തിയ തിരച്ചിലിൽ ഞായറാഴ്ച ഉച്ചയോടെ   കളരിക്കൽ ഷിഹാബിന്റെ വീടിന് നൂറ് മീറ്റർ അടുത്തായി കുളത്തിൽ മുങ്ങി മരിച്ച നിലയിൽ  ഇരുവരുടെയും മൃതദേഹങ്ങൾ    കണ്ടെത്തുകയായിരുന്നു. മുഹമ്മദ് ഷാഹിൽ തമിഴ്നാട്ടിലാണ് പഠിക്കുന്നത്. .നിദ, ഷെറിൻ, ഷാ ബിൽ എന്നിവർ സഹോദരങ്ങളാണ്. സന ഫാത്തിമക്ക് ഒരു വയസ്സുള്ള ഒരു സഹോദരനുണ്ട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *