June 10, 2026

കേരള ഹോട്ടൽ ആൻറ് റസ്സ്റ്റോറന്റ് അസോസിയേഷൻ പഠനോപകരണങ്ങൾ വിതരണം ചെയ്തു

0
By ന്യൂസ് വയനാട് ബ്യൂറോ
കേരള ഹോട്ടൽ ആൻറ് റസ്സ്റ്റോറന്റ് അസോസിയേഷൻ മാനന്തവാടി താലൂക്ക് കമ്മറ്റി നിർദ്ധന വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.തുടർച്ചയായ ആറാം വർഷമാണ് കെ.എച്ച്.ആർ.എ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നത്. മാനന്തവാടി കെ.എച്ച്.ആർ.എ ഓഫീസിൽ നടന്ന ചടങ്ങ് മാനന്തവാടി Dysp കെ.എം. ദേവസ്യ ഉദ്ഘാടനം ചെയ്തു.കെ.എച്ച്.ആർ.എ.ജില്ലാ പ്രസിഡന്റ് പി.അബ്ദുറഹ്മാൻ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് പ്രസിഡന്റ് പി.ആർ.ഉണ്ണികൃഷ്ണൻ, സെക്രട്ടറി പി.അബ്ദുൾ ഗഫൂർ, കാസിം ചുണ്ടേൽ, അസ്ലംലം മുഹമദ്, ബിജു മന്ന, പാലിയേറ്റീവ് പ്രവർത്തകരായ എം.രാഘവൻ, ഷാജി, ജോർജ് തുടങ്ങിയവർ സംസാരിച്ചു.72 വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.തുടർന്ന് ഇഫ്താർ വിരുന്നും നടന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *