May 5, 2024

സർഫാസിയുടെ പേരിൽ കർഷകരുടെ ഭൂമി പിടിച്ചെടുക്കാനുള്ള നീക്കത്തെ തടയുമെന്ന് കർഷക കോൺഗ്രസ്സ്

0
Img 20180611 Wa0096
സർഫാസിയുടെ  പേരിൽ    കർഷകരുടെ   ഭൂമി പിടിച്ചെടുക്കാനുള്ള നീക്കത്തെ തടയുമെന്ന് കർഷക കോൺഗ്രസ്സ് 

കൽപ്പറ്റ:സർഫാസിയുടെ  പേരിൽ   ജില്ലയിലെ കർഷകരുടെ   ഭൂമി പിടിച്ചെടുക്കാനുള്ള നീക്കത്തെ തടയുമെന്ന് കർഷക കോൺഗ്രസ്സ് ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനത്ത്   ആയിരകണക്കിന് കർഷകരാണ് ധനകാര്യ സ്ഥാപനങ്ങളുടെ പീഡനം നേരിടുന്നത്. കൃഷി ഭൂമി സർഫാസി നിയമത്തിൽ ഉൾപ്പെടുത്തരുതെന്ന് നിയമമുള്ളപ്പോഴാണ് ഇത്തരം നടപടി. ജനങ്ങളോടൊപ്പം നിൽക്കേണ്ട സഹകരണ ബാങ്കുകളാണ് ഏറ്റവും കൂടുതൽ കർഷകർക്കെതിരെ നടപടി കൈകൊള്ളൂന്നതെന്നും സംസ്ഥാന സർക്കാർ കർഷകർക്ക് അനുകൂലമായ യാതൊരു സഹായവും ചെയ്യുന്നില്ലന്നും ഇവർ പറഞ്ഞു. 

    നടപടി നേരിടുന്ന കർഷകരുടെ കൺവെൻഷൻ കൽപ്പറ്റയിൽ ഉടൻ വിളിച്ചു ചേർക്കും. സമാന ചിന്താഗതിക്കാരായ കർഷക സംഘടനകളുടെ യോഗവും നടത്തും. ഭൂമി കൈവശപ്പെടുത്തൽ ഉണ്ടായാൽ എന്ത് വില കൊടുത്തും അത് തടയുമെന്നും ഇവർ പറഞു. കർഷകരോട് ഈ സർക്കാരിന് എന്തെങ്കിലും പ്രതിബദ്ധതയുണ്ടങ്കിൽ കടാശ്വാസം പ്രഖ്യാപിക്കുകയാണ് വേണ്ടതെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു.

     സർഫാസി നിയമപ്രകാരം ബാങ്കുകൾ കർഷകരെ ബുദ്ധിമുട്ടിച്ചാൽ അവരെ വഴിയിൽ തടയാൻ ജില്ലയിൽ കർമ്മ സേന രൂപീകരിച്ചിട്ടുണ്ട്. പ്രശ്നങ്ങൾ നേരിടുന്ന കർഷകർ 7559828261,944735699,9447640178 എന്നീ നമ്പറുകളിൽ ബന്ധപ്പെട്ടാൽ കർമ്മ സേനയുടെ സഹായം ലഭ്യമാക്കുമെന്നും ഇവർ അറിയിച്ചു.
കർഷക കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് അഡ്വ. ജോഷി സിറിയക്, വി.വി. നാരായണവാര്യർ, കെ.എം. കുര്യാക്കോസ്, സുലൈമാൻ അരപ്പറ്റ ഒ .വി.റോയി,  രാജു, ബാബു ജോസഫ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *