May 22, 2026

സ്വയം സന്നദ്ധ പുനരധിവാസ പദ്ധതി നുണ പ്രചരണം അവസാനിപ്പിക്കണമെന്ന് കോൺഗ്രസ്

0
IMG-20180611-WA0120
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: സ്വയംസന്നദ്ധപുനരധിവാസ പദ്ധതിയിൽ ഉൾപ്പെട്ടെ കുടുംബങ്ങളെ പുനരധിവസിപ്പിച്ചുവെന്ന വ്യാജവാർത്ത പ്രചരിപ്പിച്ചവർ മാപ്പു പറയണമെന്ന് തൃശ്ശിലേരി മണ്ഡലം കോൺഗ്രസ് കമ്മറ്റി വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. മാധ്യമങ്ങളിലുടെ സ്ഥലം മാറി പോയ കളക്ടർ പറഞ്ഞതായി നൽകിയ വാർത്ത അടിസ്ഥാനരഹിതമാണ്. എതു രേഖയുടെ അടിസ്ഥനത്തിലാണ് വാർത്ത നൽകിയതെന്നും മുൻ യു.ഡി.എഫ് സർക്കാർ അനുവദിച്ച ഫണ്ട് വകമാറ്റി ചിലവഴിച്ച് ആദിവാസി ജനവിഭാഗങ്ങളെ പരിഹസിക്കുകയാണന്നും ഇവർ പറഞ്ഞു. പദ്ധതി നടപ്പാക്കത്തതു കൊണ്ടാണ്  വന്യമൃഗങ്ങൾ വിഹരിക്കുന്ന വനത്തിൽ തിരിച്ച് വന്ന് താമസമാക്കിയത്.തിരുനെല്ലി പഞ്ചായത്തിലെ ഈശ്വരക്കൊല്ലിയിൽ 4 ആദിവാസി കുടുംബങ്ങളും നരിമുണ്ട കോളനിയിൽ 6 ആദിവാസി കുടുംബങ്ങളും ഇപ്പോഴും നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിലാണ്.
     
         പുനരധിവാസ പദ്ധതി ഇനിയും വൈകിച്ചാൽ ആദിവാസികളെ അണിനിരത്തി വയനാട് കലക്ട്രേറ്റിന് മുമ്പിൽ കുടിൽ കെട്ടിസമരം ആരംഭിക്കുമെന്നും നേതാക്കൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ മണ്ഡലം പ്രസിഡന്റ് റഷീദ് തൃശ്ശിലേരി, വാസന്തി, ഷിനോജ് അണമല, കെ.ബാലറാം, ജോഷിത്ത്, മണി എന്നിവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *