വയനാട് ജില്ലാ പഞ്ചായത്തിൽ ജനതാദൾ അംഗം യു.ഡി.എഫിന് വോട്ട് ചെയ്തു .. മുസ്ലീംലീഗ് അംഗം വോട്ടു അസാധുവാക്കി.
വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് തെരെഞ്ഞെടുപ്പിൽ ജനതാദൾ അംഗം അനില തോമസ് യു. ഡി. എഫ് സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്തു .എൽ ഡി എഫുമായുള്ള അഭിപ്രായ വ്യത്യാസമാണ് യു ഡി എഫിന് വോട്ട് ചെയ്യാൻ കാരണം . ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായി മുസ്ലീം ലീഗിലെ കെ ബി നസീമയെ തെരെഞ്ഞെടുത്തു വൈസ് പ്രസിഡണ്ടായി കോൺഗ്രസിലെ എ പ്രഭാകരൻ മാസ്റ്ററും തെരെഞ്ഞെടുക്കപ്പെട്ടു മുസ്ലീം ലീഗിലെ പി .ഇസ്മായീലിന്റ വോട്ട് അസാധുവായി.എ.ഡി.എം കെ.എം. രാജു പുതിയ പ്രസിഡണ്ടിന് സത്യവാചകം ചൊല്ലി കൊടുത്തു.





Leave a Reply