April 30, 2026

മന്ദംകൊല്ലി ഉപതിരഞ്ഞെടുപ്പ്: കരട് വോട്ടര്‍പട്ടിക നാളെ പ്രസിദ്ധീകരിക്കും

0
By ന്യൂസ് വയനാട് ബ്യൂറോ
സുല്‍ത്താന്‍ ബത്തേരി നഗരസഭ മന്ദംകൊല്ലി വാര്‍ഡ് ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള കരട് വോട്ടര്‍പട്ടിക തിങ്കളാഴ്ച പ്രസിദ്ധീകരിക്കും. അവകാശവാദമോ ആക്ഷേപമോ സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയ്യതി ജൂലൈ ഒമ്പതാണ്. 20നകം ഇതിന്മേല്‍ തീര്‍പ്പുകല്‍പ്പിക്കും. 24ന് അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കും. 2018 ജനുവരി ഒന്നിനോ അതിനു മുമ്പോ 18 വയസ്സ് തികഞ്ഞവരെ മാത്രമേ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തുകയുള്ളൂ. 2015 ലെ പൊതുതിരഞ്ഞെടുപ്പിലോ അതിനു ശേഷം നടന്ന ഉപതിരഞ്ഞെടുപ്പിലോ ഉപയോഗിച്ച വോട്ടര്‍പട്ടിക അടിസ്ഥാനമാക്കിയാവും കരട് തയ്യാറാക്കുക. ഇതു നഗരസഭാ ഓഫിസ്, വില്ലേജ് ഓഫിസ്, താലൂക്ക് ഓഫിസുകളില്‍ പ്രസിദ്ധീകരിക്കും. ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കലക്ടറേറ്റിലെ ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടറുടെ ചേംബറില്‍ യോഗം ചേര്‍ന്നു. ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ കെ ജയപ്രകാശന്‍, സുല്‍ത്താന്‍ ബത്തേരി മുനിസിപ്പല്‍ വരണാധികാരി ഷീലാ ജോണ്‍, ഇലക്ഷന്‍ രജിസ്‌ട്രേഷന്‍ ഓഫിസര്‍ കെ മുനവ്വര്‍, മുനിസിപ്പല്‍ സൂപ്രണ്ട് ടി എസ് സുമന്‍ എന്നിവര്‍ പങ്കെടുത്തു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *