April 27, 2024

പാല്‍ ഗുണനിയന്ത്രണ ജാഗ്രത യജ്ഞം തുടങ്ങി

0
 സംസ്ഥാന ക്ഷീര വികസന വകുപ്പ് നടപ്പിലാക്കുന്ന പാല്‍ ഗുണനിയന്ത്രണ ജാഗ്രത യജ്ഞത്തിന് ജില്ലയില്‍ തുടക്കമായി. ജില്ലാതല ഉദ്ഘാടനം കല്‍പ്പറ്റ മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. പ്രഭാകരന്‍ നിര്‍വഹിച്ചു. ക്ഷീര വികസന വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ ജോഷി ജോസഫിന്റെ അദ്ധ്യക്ഷത വഹിച്ചു. മില്‍മ ചെയര്‍മാന്‍ പി.ടി. ഗോപാലക്കുറുപ്പ് മുഖ്യപ്രഭാഷണം നടത്തി. 
പാല്‍ ഉല്‍പ്പാദനത്തില്‍ സ്വയം പര്യാപ്ത എന്ന പ്രഖ്യാപിത ലക്ഷ്യത്തിലേക്ക് ഗുണ നിലവാരത്തില്‍ അധിഷ്ഠിതമായ പാല്‍ ഉല്‍പ്പാദനം എന്ന മുദ്രവാക്യം ഉയര്‍ത്തികൊണ്ടാണ് സംസ്ഥാന വ്യാപകമായി പാല്‍ ഗുണ നിയന്ത്രണ ജാഗ്രത യജ്ഞം സംഘടിപ്പിക്കുന്നത്. ആഗസ്റ്റ് 31 വരെയാണ് പാല്‍ നിയന്ത്രണ ജാഗ്രത യജ്ഞം പദ്ധതി നടപ്പിലാക്കുന്നത്.  
കേരളത്തിലെ വര്‍ദ്ധിച്ചു വരുന്ന പാല്‍ ഉല്‍പ്പാദനവും നിലവിലുള്ള വിപണിയും ചര്‍ച്ച ചെയ്ത പരിപാടിയില്‍ ജില്ലയിലെ 58 ക്ഷീര സഹകരണ സംഘങ്ങളിലെ പ്രതിനിധികള്‍ പങ്കെടുത്തു. ക്ഷീര വികസന വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ വര്‍ക്കി ജോര്‍ജ്ജ് സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *