April 27, 2024

ബത്തേരി ടൗണിലെ റഹിം മെമ്മോറിയൽ റോഡ് ഇന്റർ ലോക്ക് വിരിക്കുന്ന പ്രവർത്തി ജൂൺ 27 ന് ആരംഭിക്കും.

0


സുൽത്താൻ ബത്തേരി ടൗണിലെ റഹിം മെമ്മോറിയൽ വൺവേ റോഡ് ഇന്റർ ലോക്ക് വിരിച്ചു നവീകരിക്കുന്ന പ്രവർത്തി  ജൂൺ 27 ന് ആരംഭിക്കും.നഗരസഭാ ഭരണ സമിതി മൂന്ന് മാസം മുൻപ് പൊതുമരാമത്തു വകുപ്പ് മന്ത്രി ജി സുധാകരൻ,അവർകൾക്കു നൽകിയ നീ നിവേദനത്തെ തുടർന്നാണ് പൊതുമരാമത്തു വകുപ്പിന്റെ സംസ്ഥാന തല ടാക്സ് ഫോഴ്സ് മുഖേന അനുവദിച്ച 25  ലക്ഷം രൂപ ഉപയോഗിച്ച് കൊണ്ടാണ് വൺവേ റോഡ് നവീകരിക്കുന്നത്.  360 മീറ്റർ നീളത്തിലും 22  അടി  വീതിയിലുമാണ് കളർ ഇന്റർ ലോക്കുകൾ വിരിക്കുന്നത്.ബത്തേരി റിസോർട് നു സമീപം അപകടകരമായ രീതിയിൽ തുറന്നു കിടക്കുന്ന 27  മീറ്റർ ഓവുചാലിന് കവറിങ് സ്ലാബും ഇതിന്റെ ഭാഗമായി നിർമ്മിക്കും.ഈ ഓവ് ചാലിൽ നിരവധി ആളുകൾ വീണു പരിക്ക് പറ്റിയതിന്റെ അടിസ്ഥാനത്തിൽആണ് ഈ പ്രവൃത്തികൂടി കൂട്ടി ചേർത്തത്. കൂടാതെ രണ്ടാം ഘട്ടത്തിൽ ഈ റോഡിനോട് ചേർന്ന് ഇപ്പോൾ പ്രവർത്തിക്കുന്ന മൽസ്യ മാർക്കറ്റ് ചുങ്കത്തു നിർമ്മിച്ചിട്ടുള്ള ആധുനിക മാർക്കെറ്റ് കെട്ടിടത്തിലേക്ക് മാറ്റുന്നതോടു കൂടി മാർക്കറ്റിന്റെ സൈഡിലുള്ള ഡ്രൈനേജ് നികത്തികൊണ്ടു വൺവേ വീതികൂട്ടുകയും ഫുട് പത്തു കൈ വരികൾ  നിർമ്മിച്ച് മനോഹരമാക്കുകയും ചെയ്യുമെന്ന് നഗരസഭാ ഭരണസമിതി അധികൃതരായ ചെയർ പേഴ്സൺ ടി എൽ സാബു സി കെ സഹദേവൻ, ജിഷ ഷാജി ,,അമ്പതു അബ്‌ദുറഹിമാൻ ,എൽസി പൗലോസ് ,പി കെ സുമതി തുടങ്ങിയർ അറിയിച്ചു. നവീകരണ പ്രവർത്തി നടക്കുന്നതിന്റെ ഭാഗമായി ഇന്റർ ലോക്ക് പ്രവർത്തിക്കായി റഹിം മെമ്മോറിയൽ റോഡ് ജൂൺ 27 മുതൽ പതിനഞ്ചു ദിവസത്തേക്ക് അടച്ചിടുമെന്നും അധികൃതർ അറിയിച്ചു. 
(ജയരാജ് ബത്തേരി .)
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *