October 3, 2026

കാട്ടാന ശല്യം: ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥലം സന്ദര്‍ശിച്ചു.

0
20180624_105705-1
By ന്യൂസ് വയനാട് ബ്യൂറോ
തരിയോട്: കാട്ടാനയിറങ്ങി നാശം വിതച്ച തരിയോട് പ്രദേശം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ ബി നസീമ സന്ദര്‍ശിച്ചു. തരിയോട് സെന്‍റ് മേരീസ് ഫൊറോന പള്ളിയുടെ മുറ്റം വരെയെത്തിയ കാട്ടാനക്കൂട്ടം നിരവധി നാശ നഷ്ടങ്ങളാണ് വരുത്തി വെച്ചത്. പ്രദേശത്ത് നിരന്തരം ഇറങ്ങുന്ന കാട്ടാനകള്‍ കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നു എന്ന് മാത്രമല്ല, പ്രദേശവാസികളുടെ ജീവനും സ്വത്തിനും ഭീഷണിയായിരിക്കുകയാണ്. തരിയോട് ഫൊറോന ചര്‍ച്ച് വികാരി ഫാ. ജെയിംസ് കുന്നത്തേട്ട് നാശനഷ്ടങ്ങളെ സംബന്ധിച്ച് വിശദീകരിച്ചു. സ്ഥലത്ത് വെച്ച് സുഗന്ധഗിരി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ കെ പുരുഷോത്തമന്‍ നായര്‍ അടക്കമുള്ള‍ ഉദ്യോഗസ്ഥരുമായി സംസാരിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് വേണ്ട ഇടപെടല്‍ നടത്തണമെന്ന് നിര്‍ദ്ദേശിക്കുകയും, ശാശ്വത പരിഹാരത്തിന് വേണ്ടി ഭരണ തലത്തില്‍ ഇടപെടുമെന്ന് അറിയിക്കുകയും ചെയ്തു. ഡി സി സി വൈസ് പ്രസിഡന്‍റ് എം എ ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ജിന്‍സി സണ്ണി, ഷീജ ആന്‍റണി, യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്‍റ് ഷമീം പാറക്കണ്ടി, അപ്പച്ചന്‍ മച്ചുകുഴി, അബ്രഹാം മാസ്റ്റര്‍, റോബര്‍ട്ട്, ബെന്നി തെക്കുംപുറം, റോയ് കോച്ചേരി, ഷാജി ജോസഫ്, കെ ജെ ജോണ്‍, കെ ജെ ബേബി, ജോസ് മാത്യു, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ എ എം ഷാനി തുടങ്ങിയവര്‍ സംബന്ധിച്ചു…
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *