May 22, 2026

നഴ്സിംഗ് ജോലിക്കായി കുവൈറ്റിലെത്തിയ യുവതിയെ ഏജന്റ് വീട്ടുതടങ്കലിലാക്കി

0
By ന്യൂസ് വയനാട് ബ്യൂറോ
നഴ്സിംi ജോലിക്കായി കുവൈറ്റിലെത്തിയ യുവതിയെ ഏജന്റ് പൂട്ടിയിട്ടതായി പരാതി.
പുല്‍പ്പള്ളി സ്വദേശിനിയായ സോഫിയ പൗലോസിനെയാണ്  കുവൈറ്റിലെ ഒരു വീട്ടില്‍ തടങ്കലിലാക്കിയതായി പരാതിയുള്ളത്. ഇതു സംബന്ധിച്ച് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. നേഴ്‌സിങ് ജോലിക്കായി കൊണ്ടുപോയ യുവതിക്ക് മറ്റൊരു ജോലിയാണ് കൊടുത്തത്. ഇത് എതിര്‍ത്തതോടെയാണ് പൂട്ടിയിട്ടതെന്നാണ് പരാതി. കഴിഞ്ഞ മെയ് 15 നാണ് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ഏജന്‍സിയിലെ ഇസ്മായില്‍ എന്നയാള്‍ സോഫിയയെ ദുബായില്‍ കൊണ്ടുപോയത്. അവിടെനിന്ന് കുവൈത്തിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് വീട്ടുതടങ്കലിലായ യുവതി മൊബൈല്‍ ഫോണില്‍ സഹോദരനെ വിളിച്ച് പറഞ്ഞതോടെയാണ് വിവരം പുറത്തറിയുന്നത്. ഇതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പുല്‍പ്പള്ളി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സോഫിയയെ മോചിപ്പിക്കണമെന്നും കുറ്റക്കാർക്കെതിരെ നടപടി എടുക്കണമെന്നും  വിവിധ രാഷ്ട്രീയ പാർട്ടി  നേതാക്കളും ജനപ്രതിനിധികളും ആവശ്യപ്പെട്ടു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *