October 4, 2026

കടുവയെ ചത്ത നിലയിൽ കണ്ടെത്തി.

0
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി:
കടുവയെ ചത്ത നിലയിൽ കണ്ടെത്തി.
കുറിച്യാട് റെയിഞ്ചിൽ ഓടപ്പള്ളം പുതുവീട് കോളനിക്ക് സമീപം വനത്തിലാണ് ഏകദേശം പത്ത്  വയസ്സുള്ള ആൺകടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്.ഞായറാഴ്ച വൈകിട്ട് കാലി മേയ്ക്കാൻ പോയ ഗോത്രവർഗ്ഗ യുവാവാണ് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്.പ്രായാധിക്യമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് വനപാലകർ പറഞ്ഞു.. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വൈൽഡ് ലൈഫ് വാർഡൻ എൻ.ടി. സാജൻ, കുറിച്യാട് അസിസ്റ്റൻറ് വൈൽഡ് ലൈഫ് വാർഡൻ എന്നിവരുടെ നേതൃത്വത്തിൽ മേൽനടപടികൾ നടത്തി.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *