ബസിടിച്ച് പരിക്കേറ്റയാൾ മരിച്ചു; കാവുമന്ദം മാടക്കുന്ന് നായത്ത് സെബാസ്റ്റ്യൻ (48) ആണ് മരിച്ചത്.
കൽപ്പറ്റ: കഴിഞ്ഞ ദിവസം സ്വകാര്യ ബസ് തട്ടി പരിക്കേറ്റയാൾ മരിച്ചു.. കാവുംമന്ദം മാടക്കുന്ന് നായത്ത് കെച്ചേട്ടന്റെ മകൻ സെബാസ്റ്റ്യൻ (48) ആണ് മരിച്ചത്. . സംസ്ക്കാരം ശനിയാഴ്ച രാവിലെ 10 മണിക്ക് കോട്ടത്തറ സെന്‍റ് ആന്‍റണീസ് പള്ളി സെമിത്തേരിയില്‍.
കഴിഞ്ഞ ദിവസം ഉച്ചക്ക് 2 മണിയോടെ പിണങ്ങോട് ഗ്രാമീണ ബാങ്കിനു മുന്പിൽ ആയിരുന്നു അപകടം കൽപ്പറ്റ -പടിഞ്ഞാറത്തറ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ഇടിച്ചാണ് അപകടം. അപകടം നടന്നയുടനെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. അവിടെ വെച്ചാണ് മരിച്ചത്.





Leave a Reply