July 14, 2026

കോട്ടത്തറ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി കേഡര്‍ ടീം രൂപീകരണം നടത്തി

0
kottathara
By ന്യൂസ് വയനാട് ബ്യൂറോ
വെണ്ണിയോട്: അടുക്കും ചിട്ടയുമായ പ്രവര്‍ത്തനം വഴി ജില്ലയിലെ കോണ്‍ഗ്രസ് പാര്‍ട്ടിയെയും പ്രവര്‍ത്തകരെയും സജ്ജമാക്കുന്നതിന്റെ ഭാഗമായി കോട്ടത്തറ മണ്ഡലത്തില്‍ കേഡര്‍ ടീം രൂപീകരണം നടത്തി. മണ്ഡലം പ്രസിഡന്റ് സി സി തങ്കച്ചന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് നേതാക്കളായ എന്‍ ഡി അപ്പച്ചന്‍, കെ എല്‍ പൗലോസ്, മോയിന്‍ കടവന്‍, വി എ മജീദ്, എം എ ജോസഫ്, മാണി ഫ്രാന്‍സിസ്, ശോഭനാകുമാരി, പി കെ അനില്‍കുമാര്‍, പോള്‍സണ്‍ കൂവക്കല്‍, എം ജി ബിജു, കെ പോള്‍, പി എല്‍ ജോസ്, റെനീഷ് പി പി, മധു പി എസ്, ശോഭ ശ്രീധരന്‍, എം വി ടോമി, വി ആര്‍ ബാലന്‍ എന്നിവര്‍ സംസാരിച്ചു. സി പി എമ്മില്‍ നിന്നും രാജി വെച്ച് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ന്ന മാടക്കുന്ന് കോളനിയിലെ 25-ഓളം പേര്‍ക്ക് യോഗത്തില്‍ സ്വീകരണം നല്‍കി
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *