May 19, 2024

മാധ്യമപ്രവര്‍ത്തകനെതിരായ കേസ് മാധ്യമസ്വാതന്ത്യം ഹനിക്കുന്നത് : എം.എം.ഹസന്‍

0

മാതൃഭൂമി ചാനലിലെ മാധ്യമ പ്രവര്‍ത്തകന്‍ വേണു ബാലകൃഷ്ണനെതിരേ മതസ്പര്‍ദ്ധ വളര്‍ത്തിയെന്ന് ആരോപിച്ച്  കേസെടുത്ത സര്‍ക്കാര്‍ നടപടി മാധ്യമ സ്വാതന്ത്ര്യത്തിനെതിരേയുള്ള കടന്ന് കയറ്റമാണെന്ന് കെ.പി.സി.സി. പ്രസിഡന്റ് എം.എം.ഹസ്സന്‍.
വിമര്‍ശിക്കുന്നവരുടെ വായ്മൂടിക്കെട്ടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. കേന്ദ്രത്തില്‍ നരേന്ദ്രമോഡിയുടെ അതേ ശൈലിയാണ് പിണറായി വിജയനും പിന്തുടരുന്നതെന്നതിന് തെളിവാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം വാര്‍ത്താ അവതാരകനെ അറസ്റ്റ് ചെയ്യാനുള്ള സര്‍ക്കാരിന്റെ നീക്കം. ഇത് ജനാധിപത്യത്തിന് ഭൂഷണമല്ല. നാളിതുവരെ കേരളത്തില്‍ കേട്ടുകേള്‍വിയില്ലാത്ത നടപടിയാണ് പോലീസിന്റെ ഭാഗത്തും നിന്നും ഉണ്ടായിരിക്കുന്നത്. മാധ്യമസ്വാതന്ത്ര്യം ഹനിക്കുന്ന അപകടരമായ ഈ പ്രവണത ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. സമൂഹത്തില്‍ തിരുത്തല്‍ ശക്തിയായി പ്രവര്‍ത്തിക്കുക എന്നത് മാധ്യമങ്ങളുടെ കടമയാണ്. വേണുവിനെതിരേ എടുത്ത കേസ് ഉടന്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും എം.എം.ഹസന്‍ ആവശ്യപ്പെട്ടു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *