July 14, 2026

ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഉദ്ഘാടനം ചെയ്തു

0
By ന്യൂസ് വയനാട് ബ്യൂറോ
പത്താം തരം, പ്ലസ് വണ്‍ സാക്ഷരതാ തുല്യത ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ജില്ലാ തല 
ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമ സിവില്‍ സ്റ്റേഷന്‍ ആര്‍.ടി.ഒ ഹാളില്‍ നിര്‍വ്വഹിച്ചു. സാമ്പത്തിക പ്രതിഫലത്തേക്കാളുപരി പഠിതാക്കള്‍ക്ക് അറിവിന്റെ ശക്തി പകര്‍ന്ന് നല്‍കുമ്പോള്‍ പ്രേരക്മാര്‍ക്ക് ലഭിക്കുന്ന സ്‌നേഹാദരങ്ങള്‍ പ്രചോദനമായി കണ്ട് മികച്ച വിജയശതമാനം കൈവരിച്ചാല്‍, ജില്ലാ പഞ്ചായത്ത് ഉചിതമായി അനുമോദിക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു. ജില്ലയിലെ പ്രേരക്മാര്‍ക്ക് രജിസ്‌ട്രേഷന്‍ നടപടികള്‍ യോഗത്തില്‍ വിശദീകിരിച്ചു.ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.ജി. വിജയകുമാര്‍ അദ്ധ്യക്ഷത വഹിച്ചു.  ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് അസിസ്റ്റന്റ് എഡിറ്റര്‍ എന്‍. സതീഷ് കുമാര്‍, സാക്ഷരതാ ജില്ല കോ-ഓര്‍ഡിനേറ്റര്‍ പി.എന്‍.ഷാജി, അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ സ്വയ നാസര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *