കെ.എസ്.ഇ.ബി.ക്ക് ലക്ഷങ്ങളുടെ നഷ്ടം: വടക്കേവയനാട്ടിൽ വൈദ്യുതി എത്താൻ വൈകും.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയിലും ശക്തമായ കാറ്റിലും വയനാട് ജില്ലയുടെ പല ഭാഗത്തും വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ടു. ഇലക്ട്രിക് പോസ്റ്റുകൾ പൊട്ടി കെ.എസ്.ഇ.ബി.ക്ക് ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. പോസ്റ്റുകൾ മാറ്റാനും പുതിയ ലൈൻ വലിക്കാനും സമയമെടുക്കുമെന്നതിനാൽ വൈദ്യുതി എത്താൻ വൈകും .കണിയാമ്പറ്റയിൽ നിന്ന് മാനന്തവാടി ത്തേക്ക് വൈദ്യുതി എത്തിക്കുന്ന 66 കെ.വി. വൈദ്യുത ലൈൻ ഉൾപ്പെടെ താറുമാറായിട്ടുണ്ട്. തലപ്പുഴ, വെള്ളമുണ്ട സെക്ഷനുകൾക്ക് കീഴിൽ പ്രധാന ലൈനിൽ പലയിടത്തും അറ്റകുറ്റപ്പണി ആവശ്യമാണ്. ഗ്രാമീണ മേഖലയിൽ വൈദ്യുതി വിതരണം പഴയപടി ആകാൻ ഒരാഴ്ചയെങ്കിലും എടുക്കും. അപകടം ഒഴിവാക്കുന്നതിനാണ് ജീവനക്കാർ പ്രഥമ പരിഗണന നൽകുന്നത്. അതിനാൽ നിലവിലുള്ള ജീവനക്കാർ മരങ്ങൾ വീണ് ലൈൻ പൊട്ടിയ സ്ഥലങ്ങളിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കാനാണ് ശ്രമിക്കുന്നത്. സാങ്കേതിക തൊഴിലാളികൾ കുറവായതിനാൽ ജനങ്ങളുടെ ആവശ്യത്തിനനുസരിച്ച് ജോലി നടക്കുന്നില്ല. കാറ്റും മഴയും ശക്തമാകുന്നതിനാൽ ജോലി പൂർത്തിയാക്കുന്നതിനും തടസ്സമുണ്ട്.




Leave a Reply