July 14, 2026

ഇരട്ട കൊലപാതകം: അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപ്പിക്കണം: ബി.ജെ.പി. ഡിവൈഎസ്പി ഓഫീസ് മാർച്ച് നടത്തും

0
IMG_20180723_115616
By ന്യൂസ് വയനാട് ബ്യൂറോ

വെള്ളമുണ്ട പന്ത്രണ്ടാം മൈൽ ഇരട്ടക്കൊലപാതകം ക്രൈംബ്രാഞ്ച് അന്വേഷിക്കണം നടത്തണമെന്ന് ആവശ്യപ്പെട്ട്  ആഗസ്റ്റ് മാസം ഒന്നാം തിയ്യതി ഡിവൈഎസ്പി ഓഫീസിലേക്ക് മാർച്ച് നടത്തുമെന്ന് ബി.ജെ. പി നേതാക്കൾ വാർത്താ സമ്മേളനത്തിൽ  അറിയിച്ചു.
ബി.ജെ.പി നാടിനെ നടുക്കിയ നവദമ്പതിമാരുടെ കൊലപാതകത്തിൽ പോലീസ് ഇരുട്ടിൽ തപ്പുകയാണ് കുറെയാളുകളുടെ വിരലടയാളം ശേഖരിക്കുക മാത്രമാണ് പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ അന്വേക്ഷണം അതേപോലെ തന്നെ തൊണ്ടർനാട് പഞ്ചായത്തിലെ കരിമ്പിൽ നിന്നും കാണാതായ ആദിവാസി യുവാവിന്റെ ദുരൂഹമായ തിരോധാനം സമഗ്രമായ അന്വേഷണം നടത്താൻ പോലിസ് തയ്യാറായിട്ടില്ല മാവോയിസ്റ്റ് സംഘടനയിൽ പ്രവർത്തിക്കുന്നു എന്നാണ് പറയുന്നത് ഇത് സ്ഥിതീകരിക്കാൻ പോലീസ് തയ്യാറാകണം ഈ രണ്ടു കേസിലെയും അനാസ്ഥയിൽ പ്രതിക്ഷേധിച്ച് ആഗസ്റ്റ്  മാസം ഒന്നാം തിയ്യതി ഡിവൈഎസ്പി ഓഫീസ് മാർച്ച് നടത്തുംമെന്നും ഇവർ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ  കണ്ണൻ കണിയരം.വിൽഫ്രഡ് ജോസ്, കൂവണ വിജയൻ, ജി.കെ മാധവൻ തുടങ്ങിയവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *