August 14, 2026

വാർത്താ സംഘത്തിലെ രണ്ട് പേർ മുങ്ങി മരിച്ചതിൽ വയനാട് പ്രസ്സ് അക്കാദമി അനുശോചിച്ചു

0
IMG-20180724-WA0144
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: മഴക്കെടുതി റിപ്പോർട്ട് ചെയ്യാൻ വാർത്താ സംഘത്തിൽ വെള്ളത്തിൽ മുങ്ങി മരിച്ച മാതൃഭൂമി തലയോലപറമ്പ് പ്രാദേശിക ലേഖകൻ കെ.കെ.സജിയുടെയും  ഡ്രൈവർ ബിപിൻ ബാബുവിന്റെ ദാരുണമായ നിര്യാണത്തിൽ വയനാട് പ്രസ്സ് അക്കാദമി അനുശോചിച്ചു. മാധ്യമ പ്രവർത്തകർക്കിടയിലെ സമർപ്പണ മനോഭാവത്തിന്റെയും സാമൂഹ്യ പ്രതിബദ്ധതയുടെയും  ഉദാഹരണങ്ങളാണ് ഇരുവരുമെന്ന് അനുശോചന യോഗത്തിൽ പങ്കെടുത്തവർ പറഞ്ഞു. വയനാട് പ്രസ്സ് അക്കാദമി ചെയർമാൻ സി.വി.ഷിബു, പ്രിൻസിപ്പാൾ വിൽഫ്രഡ് ജോസ് മുതിരക്കാലായിൽ, യു.അഹല്യ ,ആര്യ ഉണ്ണി, പി.എസ്. അശ്വതി എന്നിവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *