August 17, 2026

തണൽ എഡ്യൂക്കേഷണൽ ഫൗണ്ടേഷൻ സംഘടിപ്പിച്ച ലോകകപ്പ് പ്രവചന മത്സര വിജയികളെ പ്രഖ്യാപിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
തണൽ എഡ്യൂക്കേഷണൽ ഫൗണ്ടേഷൻ സംഘടിപ്പിച്ച ലോകകപ്പ് പ്രവചന മത്സര വിജയികളെ
പ്രഖ്യാപിച്ചു.  സി-ഡിറ്റ് സ്റ്റഡി സെന്റർ നൽകുന്ന ലോകകപ്പ് വിജയി
പ്രവചനത്തിനുള്ള മെഗാ സമ്മാനം മാനന്തവാടി ഗവൺമെന്റ് കോളേജ് അവസാന വർഷ
ബി.എസ്.സി വിദ്യാർത്ഥി സായൂജ്യ് കൃഷ്ണൻ നേടി. ഫാഷൻ വില്ലേജ് നൽകുന്ന ഫൈനൽ
ലൈനപ്പ് പ്രവചനത്തിനുള്ള സമ്മാനവും സായൂജ്യ് കൃഷ്ണനാണ്. ഏബിൾ സ്പോർട്സ്
നൽകുന്ന ഏറ്റവും കൂടുതൽ ഗോളടിച്ച കളിക്കാരനെ പ്രവചിച്ചതിനുള്ള സമ്മാനം
പുൽപ്പള്ളി ചീയമ്പം സ്വദേശി ചക്കാലയിൽ ദീപക് സി.എ കരസ്ഥമാക്കി. സമത ഐ.ഐ.ടി
നൽകുന്ന ഏറ്റവും മികച്ച  കളിക്കാരനെ പ്രവചിച്ചതിനുള്ള സമ്മാനം മാനന്തവാടി
കല്ലിയോട്ടുകുന്ന് പുതിയ വീട്ടിൽ ഗ്രെയ്സി രമേശൻ സ്വന്തമാക്കി. വൈറ്റ്മാർട്ട്
ഹോം അപ്ലയൻസസ് നൽകുന്ന ഏറ്റവും മികച്ച  ഗോൾകീപ്പറെ പ്രവചിച്ചതിനുള്ള സമ്മാനം
മാനന്തവാടി കല്ലിയോട്ടുകുന്ന് ചൂരിയാറ്റിൽ ചന്ദ്രമോഹൻ റ്റി.കെ നേടി. ഐ ടീം
കമ്പ്യൂട്ടേഴ്സും, ഇ.എ സ്പോർട്സും നൽകുന്ന സെമി ഫൈനൽ ലൈനപ്പ് പ്രവചിച്ചതിനുള്ള
രണ്ടു സമ്മാനങ്ങൾ പടുശ്ശേരി ഫാബി ഫ്രാൻസിസും, വിമലനഗർ അറക്കൽ ബിബിൻ
ഇമ്മാനുവലും നേടി. ഡി.വൈ.എഫ്.ഐ മാനന്തവാടി ബ്ലോക്ക് കമ്മിറ്റിയായിരുന്നു
ക്വാർട്ടർ ഫൈനൽ ലൈനപ്പിന് സമ്മാനം നൽകിയിരുന്നത്. ക്വാർട്ടർ ഫൈനലിസ്റ്റുകളെ
ആരും ശരിയായി പ്രവചിക്കാത്തതിനാൽ പ്രസ്തുത സമ്മാനം അർഹരായ സ്കൂളുകൾക്കോ
ക്ലബ്ബുകൾക്കോ നൽകാൻ ഡി.വൈ.എഫ്.ഐ തണലിനെ ചുമതലപ്പെടുത്തി. ജൂലൈ 28 ശനിയാഴ്ച
വൈകുന്നേരം 5 മണിക്ക് മാനന്തവാടി പഴശ്ശിരാജ ഗ്രന്ഥാലയം ഹാളിൽ വച്ചു നടക്കുന്ന
ചടങ്ങിൽ  മത്സരവിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും.

മാനന്തവാടി ഗാന്ധി പാർക്കിൽ നടന്ന പ്രവചന മത്സര വിജയികളെ  പ്രഖ്യാപിക്കുന്ന
പരിപാടി മാനന്തവാടി നഗരസഭ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ
പി.ടി.ബിജു ഉദ്ഘാടനം ചെയ്തു. ഹൈദർ, എൻ.എ ഫൗലാദ് എന്നിവർ വിവിധ സെഗ്മെന്റിലെ
വിജയികളെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു. തണൽ സെക്രട്ടറി അബ്ദുൾ റഷീദ്
സ്വാഗതം പറഞ്ഞു. തണൽ പ്രസിഡന്റ് അനൂപ് കുമാർ അധ്യക്ഷനായിരുന്നു. തണൽ
അക്കാഡമിക് കമ്മിറ്റി കൺവീനർ എ.കെ.സുമേഷ് നന്ദി പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *