May 3, 2024

ഖാദി ഓണം-ബക്രീദ് മേള 3 മുതൽ

0
കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ ആഭിമുഖ്യത്തിൽ ഖാദി ഓണം-ബക്രീദ്
മേള 2018ന്റെ ജില്ലാതല ഉദ്ഘാടനം കൽപ്പറ്റ പള്ളിത്താഴെ റോഡിലുള്ള ഖാദിഗ്രാമസൗഭാഗ്യ
ഷോറൂമിൽ ആഗസ്റ്റ് 3ന് രാവിലെ 11ന് സി.കെ.ശശീന്ദ്രൻ എം.എൽ.എ. നിർവ്വഹിക്കും. ജില്ലാ
പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ അധ്യക്ഷത വഹിക്കും. ഖാദി ബോർഡ് വൈസ്
ചെയർപേഴ്‌സൺ ശോഭന ജോർജ് മുഖ്യ പ്രഭാഷണം നടത്തും. നഗരസഭാ
ചെയർപേഴ്‌സൺ സനിത ജഗദീഷ് സംബന്ധിക്കും. 30 ശതമാനം ഗവ.റിബേറ്റോടുകൂടി
വിവിധതരം ഖാദി തുണിത്തരങ്ങൾ, സിൽക്ക്, കോട്ടൺസാരികൾ, റെഡിമെയ്ഡ് ഷർട്ടുകൾ,
ഉന്നക്കിടക്കകൾ എന്നിവയും ചന്ദന തൈലം, എള്ളെണ്ണ തുടങ്ങിയ വിവിധ തരം
ഗ്രാമവ്യവസായ ഉൽപന്നങ്ങളും മേളയിൽ ലഭിക്കും. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *