May 3, 2024

വൈത്തിരി എസ്.ഐ. കെ.പി. രാധാകൃഷ്ണൻ നാളെ സർവീസിൽ നിന്ന് വിരമിക്കും

0
31wd15 K.p. Radhakrishnan
കല്പറ്റ: വൈത്തിരി  എസ്. ഐ. കെ.പി. രാധാകൃഷ്ണൻ മൂന്ന് പതിറ്റാണ്ടു കാലത്തെ സേവനത്തിന്  ശേഷം ചൊവ്വാഴ്ച സർവ്വീസിൽ നിന്നും വിരമിക്കും. കോൺസ്റ്റബിൾ, ,  ഹെഡ് കോൺസ്റ്റബിൾ, എ.എസ്.ഐ. എസ്.ഐ.  എന്നീ നിലകളിൽ  വയനാട്ടിലെ വിവിധ സ്റ്റേഷനുകളിൽ   സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1987-ലാണ് ഇദ്ദേഹം  ജില്ലാ സായുധ സേനയിൽ   അംഗമായത്.  കല്പറ്റ ട്രാഫിക്ക് സ്റ്റേഷൻ , മീനങ്ങാടി   എസ്.ബി. സി.ഐ.ഡി.,  ക്രൈം ഡിറ്റാച്ച്മെന്റ് (തലപ്പുഴ) എന്നിവിടങ്ങളിലും  സേവനമനുഷ്ഠിച്ചു. കേരളാ പോലീസ് അസോസിയേഷൻ  ജില്ലാ സെക്രട്ടറി, കേരളാ പോലീസ് ഓഫീസേഴ്സ് അസോസിയേഷ ൻ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു.
.      1996-ൽ   പോലീസ് സഹകരണസംഘം  ഡയറക്ടർ ബോർഡ്  അംഗമായി. പിന്നീട് പോലീസ് സഹകരണ സംഘം പ്രസിഡന്റായും  തിരഞ്ഞടുക്കപ്പെട്ടു. പോലീസ് അസോസിയേഷൻ   മുഖപത്രമായ  കാവൽ  കൈരളിയുടെ  എഡിറ്റോറിയൽ  ബോർഡ്  അംഗവുമായിരുന്നു. കെ.എസ്.ആർ .ടി.സി.  താമരശ്ശേരി ഡിപ്പോ സൂപ്രണ്ട്  പി.പി. രാജാക്ഷിയാണ് ഭാര്യ.  കെ.ആർ . രാധിക, കെ.ആർ. കാർത്തിക എന്നിവർ   മക്കളാണ്..
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *