April 26, 2024

തോട്ടം തൊഴിലാളികളുടെ വേതനം 600 രൂപയാക്കുക:ബി എം എസ്

0
Bms Aug 1

കല്‍പ്പറ്റ:തോട്ടം തൊഴിലാളി യൂണിയൻ ഫെഡറേഷനുകൾ സംയുക്തമായി ലേബർ കമ്മീഷണർക്കു സമർപ്പിച്ച ഇരുപത്തിയൊൻപത്   ഡിമാന്റുകൾ പി.എൽ.സി.യോഗങ്ങളിൽചർച്ച ചെയ്യുകയോ നടപ്പിലാക്കുകയോ ചെയ്യാത്തതിൽ പ്രതിഷേധിച്ചു  വയനാട് എസ്റ്റേറ്റ് മസ്ദുർ സംഘം ( ബി. എം.എസ്) പൊഡാർ പ്ലാന്റേഷൻ റിപ്പൺ എസ്റ്റേറ്റ് ഓഫീസിലേക്ക് തൊഴിലാളികളുടെ പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി. ധർണ്ണ ബി.എം.എസ്. ജില്ലാ സെക്രട്ടറിയും, ഡബ്ല്യു.ഇ.എം.എസ് (ബി.എം.എസ്) ജനറൽ സെക്രട്ടറിയുമായ പി.കെ.മുരളീധരൻ ഉദ്ഘാടനം ചെയ്തു. തോട്ടം തൊഴിലാളികളുടെ വേതനം 600 രൂപയാക്കുക, മുഴുവൻ താൽക്കാലിക തൊഴിലാളികളേയും സ്ഥിരപ്പെടുത്തുക, ഇ.എസ്.ഐ പദ്ധതിയിൽ ഉൾപ്പെത്തി തൊഴിലാളി കുടുംബങ്ങൾക്ക് ആധുനിക ചികിത്സ ലഭ്യമാക്കുക, വാസയോഗ്യമായ വീടുകൾ നിർമ്മിച്ചു നൽകുക, മരണാനന്തര ചെലവ് 10000 രൂപയാക്കുക, ഗ്രാറ്റ്വിറ്റി 30 ദിവസത്തെ ശമ്പളം കണക്കാക്കി നൽകുക, ഓവർ കിലോ റെയ്റ്റ് 75% വർദ്ധിപ്പിക്കുക, ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുക തുടങ്ങിയ 29ആവശ്യങ്ങളുന്നയിച്ചുകൊണ്ടായിരുന്നു സമരം.മാനേജ്മെന്റിന് ഗുണകരമായ റിട്ട: ജസ്റ്റിസ് എൻ.കൃഷ്ണൻ നായർ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കുവാൻ പിണറായി വിജയൻസർക്കാർ തയ്യാറാകുമ്പോൾ തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങൾ ഒന്നുപോലും നടപ്പാക്കുവാൻ തോട്ടം ഉടമകളോട് നിർദ്ദേശിക്കുവാൻ തൊഴിൽ മന്ത്രിയോ, വ്യവസായ മന്ത്രിയോ, ധനമന്ത്രിയോ തയ്യാറാകാത്തത് പ്രതിഷേധാർഹമാണ്.ജില്ലയിൽ നാലു ദിവസങ്ങളിലായി നടത്തുന്ന സമരം ഒരു സൂചനയാണെന്നും, എ.പി.കെ.അനങ്ങാപാറനയമാണ് പി.എൽ.സി.യോഗങ്ങളിൽ കൈക്കൊള്ളുന്നതെങ്കിൽ വരും നാളുകളിൽ അനിശ്ചിതകാല പണിമുടക്ക് ഉൾപ്പെടെയുള്ള സമരത്തിന് നേതൃതം നൽകുവാൻ വയനാട് എസ്റ്റേറ്റ് മസ്ദൂർ സംഘം തയ്യാറാകുമെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ 301 രൂപ വേതനത്തിൽ നിന്നും കേവലം 5 രൂപ വർദ്ധിപ്പിക്കാമെന്നും പകരം അദ്ധ്വാനഭാരം കൂട്ടണം എന്ന മാനേജ് നിലപാട് തോട്ടം തൊഴിലാളികളോടുള്ള പ രിഹാസവും വെല്ലുവിളിയാണ്. ധർണ്ണയിൽ ബി.എം.എസ്. ജില്ലാ വൈസ് പ്രസിഡന്റ് പി.ആർ.സുരേഷ്, യൂണിയൻ പ്രസി: എൻ.പി.ചന്ദ്രൻ ,കൃഷ്ണൻ ഓടത്തോട്, രവീന്ദ്രൻ, സി.ഉണ്ണികൃഷ്ണൻ, ഇ.എം.ഉണ്ണികൃഷണൻ, കെ.അപ്പൂട്ടി, കെ.മോഹനൻ തുടങ്ങിയ നേതാക്കൾ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *