May 22, 2026

തമിഴ്‌നാട് തൗഹീദ് ജമാഅത്തും ആൾ ഇന്ത്യാ തൗഹീദ് ജമാഅത്തും പ്രളയബാധിത ദുരിതാശ്വാസ ധനസഹായ വിതരണം നടത്തി

0
IMG-20180925-WA0002
By ന്യൂസ് വയനാട് ബ്യൂറോ
തമിഴ്‌നാട് തൗഹീദ് ജമാഅത്തും  ആൾ ഇന്ത്യാ തൗഹീദ് ജമാഅത്തും    പ്രളയബാധിത ദുരിതാശ്വാസ  ധനസഹായ വിതരണം നടത്തി .
കേരളത്തിലെ വളരെ അധികം  പ്രളയം ബാധിക്കപ്പെട്ടവർക്കായി ഈ മാസം കേരളത്തിലെ ഇടുക്കി, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, .എറണാകുളം, പാലക്കാട്, തുടങ്ങിയ ജില്ലകളിൽ പരിപാടികൾ സംഘടിപ്പിച്ച് സാമ്പത്തിക സഹായങ്ങൾ വിതരണം ചെയ്യുകയുണ്ടായി. ഒന്നാം ഘട്ട പ്രവർത്തനങ്ങളിൽ ദുരിതബാധിതർക്ക് അവർക്ക് ആവശ്യമായ സാധനങ്ങളും രണ്ടാം ഘട്ടത്തിൽ ധനസഹായവുമാണ് നൽകിയത് അതിന്റെ തുടർച്ചയായിട്ടാണ് വയനാട് ജില്ലയിൽ മാനന്തവാടി താലൂക്കിലെ ഇരുനൂറ്റമ്പതോളം  പ്രളയം ബാധിച്ച കുടുംബങ്ങൾക്ക് ധനസഹായം വിതരണം നടത്തിയത്.                            പരിപാടി മാനന്തവാടി മുനിസിപ്പൽ ചെയർമാൻ വി.ആർ പ്രവീജ് ഉൽഘാടനം ചെയ്തു. എടവക പഞ്ചായത്ത് പ്രസിഡണ്ട് ഉഷാ വിജയൻ. തൗഹീദ് ജമാഅത്ത് സെക്രട്ടറിമാരായ: ഐ.അൻസാരി, തിരുച്ചി സയ്യിദ് ,കോവൈ അബ്ബാസ്,തരമണി യാസിർ, ട്രഷറർ, സിദ്ധീഖ് കാഞ്ചി,  കേരള നോർത്ത് മണ്ഡലം സെക്രട്ടറി ഹമീദ്, കോഴിക്കോട് യൂനിറ്റ് പ്രസിഡണ്ട്
ഹൈദ്രോസ്ആദിൽ എന്നിവർ നേതൃത്വം നൽകി.
കെ ഉസ്മാൻ ,പി.വി.എസ് മൂസ, ശിഹാബ് മലബാർ, സമദ്, മുസ്തഫ ,അബ്ദുറഹ്മാൻ ഗ്രീൻസ്,എന്നിവരുടെ നേതൃത്വത്തിലാണ്  മാനന്തവാടിയിൽ ഇവർക്ക് വേണ്ട സഹായങ്ങൾ നൽകിയത്..
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *