May 21, 2026

യൂത്ത് ലീഗ് കമ്മിറ്റി നടത്തുന്ന സി എച്ച് അനുസ്മരണവും എന്റോവ്‌മെന്റ് വിതരണവും നാളെ

0
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: നിയോജക മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി നടത്തുന്ന സി എച്ച് അനുസ്മരണവും എന്റോവ്‌മെന്റ് വിതരണവും  നാളെ 3 മണിക്ക് ജിനചന്ദ്ര ഓഡിറ്റോറിയത്തില്‍ യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന മുസ്‌ലിംലീഗ് സെക്രട്ടറി പി.എം സാദിഖലി സി.എച്ച് അനുസ്മരണ പ്രഭാഷണം നിര്‍വ്വഹിക്കും. ആതുര സേവന മേഖലയിലെ മികച്ച പ്രവര്‍ത്തനം നടത്തിവരുന്ന കല്‍പ്പറ്റ ശാന്തി പെയ്ന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ സെക്രട്ടറി ഗഫൂര്‍ താനേരിയെ ജില്ലാ ലീഗ് ജന.സെക്രട്ടറി കെ കെ അഹമ്മദ് ഹാജി സി എച്ച് എന്റോവ്‌മെന്റ് നല്‍കി ആദരിക്കും. കോളജ് ഇലക്ഷനില്‍ വിജയിച്ച എം എസ് എഫ് സാരഥികള്‍ക്ക് ചടങ്ങില്‍ സ്വീകരണം നല്‍കും. സംസ്ഥാന യൂത്ത്‌ലീഗ് വൈസ് പ്രസിഡന്റ് പി ഇസ്മായില്‍, എം.എസ്.എഫ് സംസ്ഥാന ജന.സെക്രട്ടറി എം.പി നവാസ്, ജില്ലാ ലീഗ് ഭാരവാഹികളായ എന്‍.കെ റഷീദ്, സി മൊയ്തീന്‍കുട്ടി, യാഹ്യാഖാന്‍ തലക്കല്‍,  എം മുഹമ്മദ് ബഷീര്‍,  യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് കെ ഹാരിസ്, നിയോജക മണ്ഡലം  ലീഗ് പ്രസിഡന്റ് റസാഖ് കല്‍പ്പറ്റ, സെക്രട്ടറി ടി ഹംസ, ട്രഷറര്‍ സലീം മേമന,  ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ ഹനീഫ, എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് മുനീര്‍ വടകര, നിയാസ് മടക്കിമല, ഫായിസ് തലക്കല്‍  തുടങ്ങിയവര്‍ സംസാരിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *