May 2, 2024

നിയമം ലംഘിച്ച് വാഹനത്തിൽ ചുവപ്പ് ബോർഡ് സ്ഥാപിച്ച് വയനാട് ഡിറ്റിപിസി

0
Img 20180923 Wa0027
മാനന്തവാടി: വാഹനത്തിൽ ചുവപ്പ് ബോർഡ് സ്ഥാപിച്ച് നിയമലംഘനം നടത്തുന്ന വയനാട് ഡിറ്റിപിസിക്ക് എതിരെ പ്രതിഷേധം ശക്തമാവുന്നു.വയനാട് ഡിറ്റിപിസിയുടെ കിഴിലുള്ള വാഹനങ്ങളിലാണ് ചുവപ്പ് ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. സർക്കാർ വകുപ്പുകൾക്ക് മാത്രമാണ് ചുവപ്പ് ബോർഡ് സ്ഥാപിക്കുന്നതിന് അനുമതിയുള്ളത്.
കെ.എസ്.ആർ.ടി.സി.കെ.എസ്.ഇ.ബി ഉൾപ്പെടെയുള്ള പൊതുമേഖല സ്ഥാപനങ്ങളുടെ വാഹനം നീല ബോർഡ് ഉപയോഗിക്കുന്നത്. വയനാട് ടൂറിസം ഡപ്യൂട്ടി ഡയറക്ടർക്ക് പോലും ജില്ലയിൽ സ്വന്തമായി വാഹനം ഇല്ല. ഡിടിപിസിയുടെ വാഹനത്തിൽ ഡിപ്പാർട്ട്മെന്റ് ഓഫ് ടൂറിസം എന്നും നിയമവിരുദ്ധമായി എഴുതിയിട്ടുണ്ട്. സർക്കാർ കർശനമായി നിയമങ്ങൾ പാലിച്ച് മന്ത്രിമാരും ജഡ്ജിമാരുംബിക്കാൻ ലൈറ്റും മാറ്റി.വയനാട് ആർടിഒയുടെ ഓഫിസിന് മുമ്പിലാണ്  ഇത്തരത്തിൽ നിയമലംഘനം നടക്കുന്നത്.
 ഡിറ്റിപിസിയുടെ വാഹനത്തിൽ ചുവപ്പ് ബോർഡ് സ്ഥാപിക്കുന്നതിനും ടൂറിസം വകപ്പ് എന്ന് എഴുതുന്നതിനും അനുമതി നൽകിയിട്ടില്ലന്നും നടപടി സ്വീകരിക്കുമെന്നും ടൂറിസം വയനാട് ഡപ്യൂട്ടി ഡയറക്ടർ പറഞ്ഞു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *