May 21, 2026

ദുരിതാശ്വാസത്തിന്റെ കാര്യത്തില്‍ തുല്യനീതി ഉറപ്പാക്കണമെന്ന് ബിജെപി സംസ്ഥാന നേതാക്കള്‍

0
IMG_20180922_131535
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ : ദുരിതാശ്വാസത്തിന്റെ കാര്യത്തില്‍ തുല്യനീതി ഉറപ്പാക്കണമെന്ന് ബിജെപി സംസ്ഥാന നേതാക്കള്‍ ആവശ്യപ്പെട്ടു. വയനാട് ജില്ലയിലെ ദുരിതബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തിയ ശേഷം കല്‍പ്പറ്റയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു നേതാക്കള്‍. അമ്മാറ, കോട്ടത്തറ, പനമരം തുടങ്ങിയ ദുരന്തം വിതച്ച പ്രദേശങ്ങളിലാണ് സംഘം സന്ദര്‍ശനം നടത്തിയത്. 
 സര്‍ക്കാര്‍തലത്തിലും സന്നദ്ധ സംഘടനകളും ജില്ലയിലെ ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ ദുരിതബാധിത പ്രദേശങ്ങളില്‍ പ്രവര്‍ത്തനം നടത്തുന്നുണ്ട്. പലയിടങ്ങളിലും വളരെ ശോചനീയ സ്ഥിതി ആണ് നിലവിലുള്ളത്. പലയിടങ്ങളിലും വീടുകള്‍ മണ്ണിനടിയിലാണ്. ദുരിതാശ്വാസ ക്യാമ്പിലുള്ളവര്‍ക്ക് പതിനായിരം രൂപ സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിരുന്നു. പക്ഷേ പലയിടങ്ങളിലും ഇത് ലഭിച്ചിട്ടില്ല. പാര്‍ട്ടി താല്‍പ്പര്യം മാറ്റിവെച്ച് നിഷ്പക്ഷമായ രീതിയില്‍ ധനസഹായം ലഭ്യമാക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. 
 പലയിടങ്ങളിലും വ്യാപകമായ പരാതികള്‍ ഉയര്‍ന്നതിനെ അടിസ്ഥാനത്തില്‍ ജനങ്ങളോട് നേരിട്ട് കണ്ട് നിജസ്ഥിതി മനസ്സിലാക്കി. പ്രളയബാധിത പ്രദേശങ്ങളിലെ ജനങ്ങള്‍ ബന്ധുവീടുകളിലും സുഹൃത്തുക്കളുടെ വീടുകളിലും അഭയം പ്രാപിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ കണക്കില്‍ ഇവര്‍ ഉള്‍പ്പെട്ടിട്ടില്ല. ഇവര്‍ക്കുകൂടി സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത തുക നല്‍കണം. പ്രളയത്തില്‍ വീട്ടുപകരണങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് ഒരു ലക്ഷം രൂപ നല്‍കാമെന്ന് പറഞ്ഞിട്ടും നല്‍കിയിട്ടില്ല. ബിജെപി പാര്‍ട്ടി സമാഹരിച്ച ഭക്ഷ്യധാന്യ കിറ്റുകള്‍ പക്ഷപാതമില്ലാതെ ദുരിതബാധിതര്‍ക്ക് നല്‍കും. 
ഫ്രാങ്കോ വിഷയത്തില്‍ ഇ.പി.ജയരാജന്‍ സര്‍ക്കാറിനൊപ്പവും കൊടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടിക്കൊപ്പവുമാണ് നില്‍ക്കുന്നത്. സിപിഎമ്മില്‍ നിന്നുതന്നെ വ്യാപകമായ എതിര്‍പ്പ് വന്നപ്പോള്‍ പഴയ നിലപാടില്‍ വെള്ളം ചേര്‍ക്കുകയാണ് കോടിയേരി ചെയ്തത്. 
വോട്ട് ബാങ്കിന് മുമ്പില്‍ പകച്ചുനിന്നതുകൊണ്ടാണ് ഫ്രാങ്കോയുടെ അറസ്റ്റ് വൈകാന്‍ കാരണം. കത്തോലിക്ക ബിഷപ്പിനെ അറസ്റ്റിനുവേണ്ടി കന്യാസ്ത്രീകള്‍  ദിവസത്തോളം  സമരം ചെയ്യേണ്ടിവന്നു. രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യ സംഭവമാണിത്. കന്യാസ്ത്രീക്കുവേണ്ടി  കക്ഷിഭേദമന്യ എല്ലാവരും അണിനിരന്നു. ഇതില്‍നിന്നുണ്ടായ മാനസികവിഭ്രാന്തി കൊണ്ടാണ് കോടിയേരി ബാലകൃഷ്ണന്‍ ബാഹ്യ ഇടപെടല്‍ ഉള്ളതായി ആരോപിച്ചതെന്നും ബിജെപി സംസ്ഥാന നേതാക്കള്‍ പറഞ്ഞു.
എ.എന്‍.രാധാകൃഷ്ണന്‍, സി.കെ.പത്മനാഭന്‍, കെ.മോഹന്‍ദാസ്, സജി ശങ്കര്‍, പി.ജെ.ആനന്ദ്കുമാര്‍ തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *