April 29, 2026

കോതമംഗലം ബാവായുടെ തിരുശേഷിപ്പ് സ്ഥാപിക്കാൻ ഒരുങ്ങി തൃശിലേരി ദേവാലയം.

0
IMG-20180915-WA0055
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി ∙ കോതമംഗലം  ചെറിയപള്ളിയിൽ  അന്ത്യ വിശ്രമം കൊള്ളുന്ന
മഹാപരിശുദ്ധനായ യൽദോ മോർ ബസേലിയോസ് ബാവായുടെ തിരുശേഷിപ്പ് സ്ഥാപിക്കാൻ
ഒരുങ്ങി തൃശിലേരി  മോർ ബസേലിയോസ് യാക്കോബായ സുറിയാനി പളളി.  1685ൽ മൂസലിൽ
നിന്നും തലശേരിയിൽ കപ്പലിറങ്ങിയ ബാവ കാൽനടയായാണ് ഘോരവനങ്ങൾ താണ്ടി
കോതമംഗലം  ചെറിയപള്ളിയിൽ എത്തിയത്. പരിശുദ്ധ പിതാവിന്റെ കബറിടം
അനുഗ്രഹങ്ങളുടെ വറ്റാത്ത ഉറവിടമാണ്. മൂന്ന് പതിറ്റാണ്ടു നീണ്ട
കാത്തിരിപ്പിനൊടുവിലാണ് തൃശിലേരി  മോർ ബസേലിയോസ് യാക്കോബായ സുറിയാനി
പളളിയിൽ ബാവായുടെ തിരുശേഷിപ്പ് സ്ഥാപിക്കുന്നതിന് അവസരം ലഭിക്കുന്നത്.
ഒക്ടോബര്‍ മൂന്നിന്  മലബാർ ഭദ്രാസനാധിപൻ സഖറിയാസം മോർ പാളികാർപ്പോസ്,
ഡൽഹി ഭദ്രാസനാധിപൻ കുര്യാക്കോസ് മാർ യൗസേബിയോസ്, അങ്കമാലി ഭദ്രാസനത്തിലെ
പെരുമ്പാവൂർ മേഖലാധിപൻ മാത്യൂസ് മോർ അപ്രേം എന്നീ  മെത്രാപ്പോലീത്തമാരുടെ
സാന്നിധ്യത്തിലാണ് തിരുശേഷിപ്പ് സ്ഥാപിക്കുക. വൈകിട്ട് അഞ്ചിന്
മാനന്തവാടി സെന്റ് ജോർജ് യാക്കോബായ സുറിയാനി പളളിയിൽ
മെത്രാപ്പോലീത്തമാർക്ക് സ്വീകരണം നൽകും. തുടർന്ന് നിരവധി വാഹനങ്ങളുടെയും
വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ഘോഷയാത്രയായി തിരുശേഷിപ്പ്
തൃശിലേരിയിലേക്ക് എഴുന്നള്ളിക്കും. തൃശിലേരിയിൽ പൗരാവലി തിരുശേഷിപ്പിന്
സ്വീകരണം നൽകും. സന്ധ്യാപ്രാർഥനക്ക് ശേഷം തിരുശേഷിപ്പ് പ്രത്യേകം
നിർമ്മിച്ച  പേടകത്തിൽ  സ്ഥാപിക്കും. രാത്രി എട്ടിന് കാക്കവയൽ
കുരിശിങ്കലേക്ക് പ്രദക്ഷിണവും ആശീർവാദത്തിന് ശേഷം അത്താഴവും ഉണ്ടാകും.
നാലിന് രാവിലെ 8.30ന് അഭിവന്ദ്യ തിരമേനിമാരുടെ കാർമ്മികത്വത്തിൽ
മൂന്നിൻമേൽ കുർബാന, മധ്യസ്ഥ പ്രാർഥന, പ്രസംഗം, പളളിക്കവല കുരിശിങ്കലേക്ക്
പ്രദക്ഷിണം, പ്രളയ ദുരിതബാധിതർക്കുളള ധനസഹായ വിതരണം, ആശീർവാദം, നേർച്ച
ഭക്ഷണം എന്നിവയോടെ സമാപിക്കും.
  ഒാർമ്മപ്പെരുന്നാളിന് തുടക്കം കുറിച്ച് 29ന് രാവിലെ 9.30ന് വികാരി ഫാ.
ജോർജ് നെടുന്തളളി കൊടിഉയർത്തും. മർത്തമറിയം വനിതാ സമാജത്തിന്റെ മലബാർ
ഭദ്രാസന തല ധ്യാന ഫാ. അതുൽ കുമ്പളംപുഴ നയിക്കും. 30ന് ഉച്ചക്ക് രണ്ടിന്
എംജെഎസ്എസ്എ മാനന്തവാടി മേഖലയുടെ നേതൃത്വത്തിൽ എക്യുമെനിക്കൽ സുവിശേഷ ഗാന
മത്സരം നടത്തും. ഒക്ടോബര്‍ ഒന്ന് രണ്ട് തിയതികളിൽ സന്ധ്യാപ്രാർഥനയും
ധ്യാനയോഗവും ഉണ്ടാകും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *