പോലീസിന്റെ ഇരട്ടത്താപ്പ് നയത്തിനെതിരെ യു.ഡി.എഫ്. മാനന്തവാടി നഗരസഭ കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി
തകർന്ന റോഡുകളിലൂടെ സഞ്ചരിച്ച് ജനത്തിന്റെ നടുവൊടിയുബോൾ ചെറുപ്പക്കാരുടെ ജീവൻ നഷ്ടപ്പെടുമ്പോൾ അവർക്കുവേണ്ടി മാന്യമായ രീതിയിൽ എം.എൽ.എ. ഓഫീസിനു മുന്നിൽ സമരം ചെയ്ത യു.ഡി.എഫ്. പ്രവർത്തകർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നു. പേരിയയിൽ 3 മണിക്കൂർ ഭരണ കക്ഷികളിൽപ്പെട്ട സംഘടനകൾ റോഡ് പൂർണ്ണമായും തടസ്സപ്പെടുത്തി ഉപരോധിച്ചിട്ടും അറസ്റ്റ് ചെയ്യാത്ത പോലീസാണ് മാനന്തവാടിയിൽ യാതൊരു പ്രകോപനവുമില്ലാതെ സമരം ചെയ്ത UDF നേതാക്കളുടെയും ഓട്ടോ _ടാക്സി തൊഴിലാളികയുമടക്കം പൊതുപ്രവർത്തകരുടെ പേരിൽ കേസെടുത്തിരിക്കുന്നത്. ഇത് ഇരട്ടത്താപ്പാണന്ന് ആരോപിച്ച് ഇതിൽ പ്രതിഷേധിച്ചാണ് യു ഡി എഫ് മാനന്തവാടി നഗരസഭ കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി്യ ത്. എം.ജി.ബിജു, പി.വി. ജോർജ്ജ്, എക്കണ്ടി മൊയ്തൂട്ടി, പി.വി.എസ്.മൂസ, സി.കുഞ്ഞബ്ദുള്ള, ടി.എ.റെജി, ഡെന്നിസൺ കണിയാരം, സാബു പൊന്നിയിൽ, എം.പി.ശശികുമാർ, മുജീബ് കൊടിയേടൻ, ഹംസ.ടി.എം, സലീം പി.എച്ച്, സുഹൈർ സി.എച്ച്, ഗിരിഷ് കുമാർ എം.കെ ഹമീദ്, ഉസ്മാൻ.പി.ടി, പി.കെ.ഖാദർ, സനൽകുമാർ, കബീർ പി, രവീന്ദ്രൻ ജെസ്സി, എന്നിവർ നേതൃത്വം നൽകി.





Leave a Reply