May 22, 2026

ജില്ലാ ആസ്പത്രിയില്‍ വിവിധ ഒഴിവുകൾ: കൂടിക്കാഴ്ച്ച സെപ്തംബര്‍ 25 ന്

0
By ന്യൂസ് വയനാട് ബ്യൂറോ

  ജില്ലാ ആസ്പത്രിയില്‍ ഡയാലിസിസ് യൂണിറ്റിലേക്ക് സ്റ്റാഫ് നഴ്‌സ്, ഡയാലിസിസ് ടെക്‌നീഷ്യന്‍, നഴ്‌സിംഗ് അസിസ്റ്റന്റ് എന്നീ തസ്തികയിലേക്കുളള കൂടിക്കാഴ്ച്ച സെപ്തംബര്‍ 25 ന് രാവിലെ 10 ന് നടക്കും. യോഗ്യത: സ്റ്റാഫ് നഴ്‌സ് – ബി.എസ്.സി നഴ്‌സിംഗ്/ജി.എന്‍.എം, നഴ്‌സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍, ഡയാലിസിസ് യൂണിറ്റില്‍ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം. ഡയാലിസിസ് ടെക്‌നീഷ്യന്‍ – റെനല്‍ ഡയാലിസിസ് ടെക്‌നോളജിയില്‍ രണ്ട് വര്‍ഷത്തെ ഡിപ്ലോമ/ 3 വര്‍ഷ ഡിഗ്രി, ഒരു വര്‍ഷം പ്രവര്‍ത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണന. നഴ്‌സിംഗ് അസിസ്റ്റന്റ് -എസ്.എസ്.എല്‍.സി, നഴ്‌സിംഗ് അസിസ്റ്റന്റ്/തത്തുല്യ കോഴ്‌സ് പാസായിരിക്കണം. ഉദ്യോഗാര്‍ത്ഥികള്‍ വെളളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം ഹാജരാകണം. 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *